കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ അമിത് ഷാ; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്, രഹസ്യനീക്കം!!

അമിത് ഷാക്കൊപ്പം ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക.

  • By Ashif
Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യയില്‍ വേണ്ടത്ര സ്വാധീനമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ മണ്ണിലെ രാഷ്ട്രീയത്തിന് അനുകൂലമായ തരംഗമല്ല ദക്ഷിണേന്ത്യയില്‍. അതുകൊണ്ട് തന്നെ തന്ത്രങ്ങള്‍ മാറ്റിക്കളിച്ചാലേ ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. ഇക്കാര്യം നന്നായി അറിയാം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക്.

അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളവും തെലങ്കാനയുമാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ വേരുറപ്പിക്കണമെങ്കില്‍ മറ്റു പാര്‍ട്ടിയിലെ പ്രമുഖരായ ചില നേതാക്കളെ ചാടിക്കണം. അതിനുള്ള നീക്കമാണ് അമിത് ഷാ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ചാടിക്കാനാണ് ബിജെപിയുടെ നീക്കം. അതിന് ചുക്കാന്‍ പിടിക്കുന്നത് അമിത് ഷാ തന്നെയാണ്. ആര്‍എസ്എസിന്റെ പിടിവാശി പലപ്പോഴും ഈ നീക്കത്തിന് തടസമായിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.

ടിആര്‍എസിനെയും പിടിക്കും

ടിആര്‍എസിനെയും പിടിക്കും

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) യുടെ നേതാക്കളെ ചാക്കിട്ട് പിടിക്കാനും ബിജെപി നീക്കം തുടങ്ങി. ഈ രണ്ടു സംസ്ഥാനങ്ങളിലും പ്രത്യേക ദൂതന്‍മാരെ ബിജെപി നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടികളെ പിളര്‍ത്തി നേട്ടം കൊയ്യും

പാര്‍ട്ടികളെ പിളര്‍ത്തി നേട്ടം കൊയ്യും

മറ്റു പാര്‍ട്ടികളെ പിളര്‍ത്തി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. കേരളത്തില്‍ കോണ്‍ഗ്രസിനെയും തെലങ്കാനയില്‍ ടിആര്‍എസിനെയും പിളര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ ആര്?

കോണ്‍ഗ്രസ് നേതാക്കള്‍ ആര്?

കേരളത്തില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കാനാണ് ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കോണ്‍ഗ്രസ് നേതാക്കളെ പറ്റിയുള്ള സൂചനകള്‍ വ്യക്തമല്ല.

നിരവധി പ്രവര്‍ത്തകരും കൂടുമാറും

നിരവധി പ്രവര്‍ത്തകരും കൂടുമാറും

നേരത്തെ പല കോണ്‍ഗ്രസ് നേതാക്കളെയും ബിജെപിയുമായി ചേര്‍ത്ത് പറഞ്ഞു വാര്‍ത്തകള്‍ വന്നിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ചാടിക്കാനായാല്‍ അതോടൊപ്പം നിരവധി പ്രവര്‍ത്തകരും പാര്‍ട്ടിയിലെത്തുമെന്ന് അമിത് ഷാ കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ പ്രമുഖര്‍

കോണ്‍ഗ്രസ് നേതാക്കള്‍ പ്രമുഖര്‍

കേരളത്തില്‍ ലക്ഷ്യമിടുന്ന രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രബലരാണ്. താഴെ തട്ടിലുള്ള നേതാക്കളല്ല. പ്രമുഖരായ ഇവരെ ബിജെപിയിലെത്തിക്കാന്‍ സാധിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ പ്രതീക്ഷിക്കുന്നു.

 രഹസ്യ സര്‍വേ നടത്തി

രഹസ്യ സര്‍വേ നടത്തി

ഇതിന്റെ ഭാഗമായി കേരളത്തില്‍ അമിത് ഷാ രഹസ്യ സര്‍വേ നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കാന്‍ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ജോലി തീര്‍ത്തു

തമിഴ്‌നാട്ടിലെ ജോലി തീര്‍ത്തു

തമിഴ്‌നാട്ടില്‍ ബിജെപിക്ക് നേരിട്ട് രംഗം കീഴടക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങളും ലയിച്ചത് ബിജെപിക്ക് ഗുണമാണ്. ഇവരെ കൂടെ നിര്‍ത്തി അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തമിഴകത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

രജനികാന്തിനെ കൈവിട്ടോ

രജനികാന്തിനെ കൈവിട്ടോ

അതിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കൂടെ നിര്‍ത്താന്‍ ബിജെപി നിരന്തരം ശ്രമിച്ചിരുന്നു. പക്ഷേ, ഇദ്ദേഹം ഇപ്പോഴും പിടികൊടുത്തിട്ടില്ല. അതുകൊണ്ടാണ് അണ്ണാ ഡിഎംകെ നേതാക്കളെ തന്നെ പിടിക്കാന്‍ ബിജെപി തീരുമാനിച്ചത്.

അമിത് ഷാ നേരിട്ട്

അമിത് ഷാ നേരിട്ട്

തമിഴ്‌നാട്ടിലെ പദ്ധതി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളവും തെലങ്കാനയും ലക്ഷ്യമിടുന്നത്. കേരളത്തിലെ കാര്യങ്ങള്‍ അമിത് ഷാ നേരിട്ടാണ് നോക്കുക. തെലങ്കാനയിലേത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവാകും നോക്കുക.

 അമിത് ഷാ ഏറ്റെടുക്കാന്‍ കാരണം

അമിത് ഷാ ഏറ്റെടുക്കാന്‍ കാരണം

കേന്ദ്രനേതൃത്വം കേരളത്തിലെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാന്‍ നിയോഗിച്ച വ്യക്തികളുമായി കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ സഹകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേരളം അമിത് ഷാ തന്നെ നേരിട്ട് ഏറ്റെടുത്തത്.

അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്

അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്

അമിത് ഷാക്കൊപ്പം ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. തെലങ്കാനയില്‍ പാര്‍ട്ടി എംപി ജിതേന്ദര്‍ റെഡ്ഡി, തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഐക്യത്തിന് വേണ്ടി ശ്രമിച്ച സംഘപരിവാര്‍ നേതാക്കളായ ഗുരുമൂര്‍ത്തി, പ്രദീഷ് വിശ്വനാഥന്‍ എന്നിവരും ശ്രദ്ധകേന്ദ്രീകരിക്കും.

English summary
Amit Shah aims Kerala and split Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X