അമിത് ഷായുടെ കേരളയാത്ര!! യോഗി ഉൾപ്പെടെയുള്ള ബിജെപി മുഖ്യമന്ത്രിമാർ കേരളത്തിലെത്തും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിൽ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷത്തിനും കൊലപാതകങ്ങൾക്കുമെതിരെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രചരണയാത്ര സംഘടിപ്പിക്കുന്നു.അമിത്ഷായുടെ കേരള യാത്ര കണ്ണൂരിൽ ആരംഭിച്ചു തിരുവനന്തപുരത്ത് അവസാനിക്കുന്നു.കണ്ണൂർ, തൃശ്ശൂർ, കോട്ടയം, തിരുവനന്തുപരം എന്നീ ജില്ലയിലൂടെയാകും 100 കിലോ മീറ്റർ പ്രചരണയാത്ര കടന്നു പോകുക. ആഗസ്റ്റ് അവസാനവാരം നടത്തുന്ന യാത്ര നയിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാകും.

എടപ്പാടി സർക്കാരിനെ പ്രതിരോധത്തിലാക്കി ചിന്നമ്മ!!! ദിനകരന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു!!!

ബിജെപി ദേശീയ നേതാക്കളും ബിജെപി മുഴ്യമന്ത്രിമാരും പ്രചരണയാത്രക്കായി കേരളത്തിലെത്തുമെന്നാണ് സൂചന.ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന.

amith sha

രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കും.ഒരു ജില്ലയില്‍ 20 കിലോമീറ്റര്‍ വീതം അമിത് ഷാ യാത്രചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും യാത്ര സമാപിക്കുക.

English summary
amit shah to conduct 200 km rally in kerala aiming cpim. yogi adityanath and bjp chief minister participate shah rali
Please Wait while comments are loading...