കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് കഷ്ടകാലം... ചരിത്രത്തില്‍ ആദ്യം; ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍, നിലപാട് നിര്‍ണായകം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇനി സമ്മര്‍ദ്ദത്തിന്റെ നാളുകള്‍, നിലപാട് നിര്‍ണായകം | Oneindia Malayalam

കൊച്ചി: മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ബോക്‌സ് ഓഫീസിലും മലയാള സിനിമയെ 100 കോടി ക്ലബ്ബില്‍ കയറ്റി മഹാനടന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്. അത് അമ്മ എന്ന താരസംഘടനയുടെ അധ്യക്ഷനായതോടെയാണ് പറയാതെ വയ്യ.

ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആകുന്നത്. എന്നാല്‍ അത് താരത്തെ സംബന്ധിച്ച് ഇത്രയും വലിയ പ്രതിസന്ധിയാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പുതിയ പ്രസിഡന്റ് ആയ സ്ഥാനമേറ്റ യോഗം തന്നെ വിവാദത്തിലായി എന്നത് മാത്രമല്ല, അതിന് മോഹന്‍ലാല്‍ ഉത്തരവാദിത്തം പറയേണ്ട സാഹചര്യവും ഇപ്പോള്‍ ഉടലെടുത്തിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ദിലീപിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. മോഹന്‍ലാല്‍ കൂടി പങ്കെടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി ആയിരുന്നു അന്ന് ആ തീരുമാനം എടുത്തത്. അങ്ങനെയുള്ള മോഹന്‍ലാല്‍ അധ്യക്ഷനായപ്പോള്‍ ദീലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചു. ഒടുവില്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുന്നതിലേക്ക് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

മികച്ച ടെമ്പോ...

മികച്ച ടെമ്പോ...

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ ആണ് അദ്ദേഹം കടന്നുപോകുന്നത്. പുലിമുരുകന്‍ സൃഷ്ടിച്ച റെക്കോര്‍ഡ് വിജയം മലയാള സിനിമ വ്യവസായത്തിന് തന്നെ വലിയ ഉണര്‍വ്വാണ് സമ്മാനിച്ചത്. അതിന് ശേഷവും മോഹന്‍ലാലിനെ കാത്തിരുന്നത് വലിയ നേട്ടങ്ങള്‍ തന്നെ ആയിരുന്നു.

വന്‍ പ്രൊജക്ടുകള്‍

വന്‍ പ്രൊജക്ടുകള്‍

വന്‍ പ്രൊജക്ടുകളാണ് മോഹന്‍ലാലിനെ മുന്‍നിര്‍ത്തി അനൗണ്‍സ് ചെയ്തിട്ടുള്ളത്. ഒടിയനും നീരാളിയും എല്ലാം പുറത്തിറങ്ങാന്‍ പോകുന്നു. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ബിഗ് ബജറ്റ് സിനിമയാകുന്നു. കായംകുളം കൊച്ചുണ്ണിയിലും മോഹന്‍ലാല്‍ വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നു.

ഇത് കൂടാതെയാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ അവതാരകനായി മോഹന്‍ലാല്‍ എത്തുന്നത്.

എല്ലാം തകര്‍ത്ത വിവാദം

എല്ലാം തകര്‍ത്ത വിവാദം

മോഹന്‍ലാലിന്റെ പ്രതിച്ഛായയെ തന്നെ തകര്‍ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത് മോഹന്‍ലാല്‍ പ്രസിഡന്റ് ആയതിന് ശേഷം ആണ്. വലിയ വിമര്‍ശനങ്ങള്‍ ആണ് ഇതിന്റെ പേരില്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

കോലം കത്തിച്ചു

കോലം കത്തിച്ചു

വിഷയത്തില്‍ ഇതുവരെ മോഹന്‍ലാല്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. എഐവൈഎഫ് പ്രവര്‍ത്തകര്‍ ആയിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ കോലം കത്തിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ ഇത്തരം ഒരു പ്രതിഷേധം നേരിടേണ്ടി വരുന്നത്.

ലെഫ്റ്റനന്റ് കേണല്‍

ലെഫ്റ്റനന്റ് കേണല്‍

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ആണ് മോഹന്‍ലാല്‍. അങ്ങനെ ഒരു പദവി വഹിക്കുന്ന ആള്‍ ഇത്തരം ഒരു പരിപാടിക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു എന്നും വിമര്‍ശനം ഉയരുന്നുണ്ട്. രാഷ്ട്രീയ മേഖലയില്‍ നിന്നും മോഹന്‍ലാല്‍ വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിച്ചില്ല

മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിച്ചില്ല

മോഹന്‍ലാലില്‍ നിന്ന് ഇത്തരം ഒരു നിലപാട് പ്രതീക്ഷിച്ചില്ല എന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ പ്രതികരിച്ചത്. ഉന്നതമായ ഒരു സാംസ്‌കാരി നിലപാടായിരുന്നു മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിച്ചത് എന്നും എംസി ജോസഫൈന്‍ പ്രതികരിച്ചിരുന്നു.

നിലപാടുള്ള ആള്‍

നിലപാടുള്ള ആള്‍


പല കാര്യങ്ങളിലും ശക്തമായ നിലപാടുള്ള ആളാണ് മോഹന്‍ലാല്‍. മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ച് വന്നപ്പോള്‍, ദിലീപിന് വേണ്ടി അവര്‍ക്കൊപ്പം അഭിനയിക്കാതിരുന്ന താരങ്ങള്‍ ഉണ്ടായിരുന്ന നാടാണ് കേരളം. എന്നാല്‍ അത്തരം ഒരു പിന്‍മാറ്റത്തിന് മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല. മഞ്ജുവിനൊപ്പം അഭിനയിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ നിലപാട് അന്ന് വ്യക്തമാക്കിയത്.

ലാലിനെ മറയാക്കുന്നുവെന്ന്

ലാലിനെ മറയാക്കുന്നുവെന്ന്

സിനിമയിലെ മാഫിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ആരോപണ വിധേയനായ നടന്‍ ആണെന്നാണ് കഴിഞ്ഞ ദിവസം സംവിധായകന്‍ ആഷിക് അബു ആരോപിച്ചത്. പല കാര്യങ്ങള്‍ക്കും മോഹന്‍ലാലിനെ ഒരു മറയാക്കുകയാണെന്നും ആഷിക് അബു പറഞ്ഞിരുന്നു. നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത കാര്യത്തില്‍ പോലും ഇപ്പോള്‍ വിമര്‍ശനം നേരിടേണ്ട അവസ്ഥയില്‍ ആണ് ലാല്‍.

യോഗം വിളിക്കുമോ

യോഗം വിളിക്കുമോ

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്ത് പരിഗണിച്ച് അമ്മ യോഗം വിളിക്കാന്‍ സാധ്യതയുണ്ട് എന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

നിലപാട് നിര്‍ണായകം

നിലപാട് നിര്‍ണായകം

എന്തായാലും മോഹന്‍ലാലിന്റെ നിലപാട് തന്നെ ആയിരിക്കും ഈ വിഷയത്തില്‍ നിര്‍ണായകമാവുക. സംഘടനയിലേക്ക് തിരിച്ച് വരാന്‍ താത്പര്യമില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിമാരുടെ നിലപാടുകള്‍ക്ക് അനുകൂലമാകും മോഹന്‍ലാലിന്റേയും നിലപാട് എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, അതുകൊണ്ട് ഇപ്പോഴുണ്ടായ പ്രതിച്ഛായാനഷ്ടം നികത്താന്‍ ആകുമോ എന്നതാണ് ചോദ്യം.

'അമ്മ'യുടെ പരാതി തീര്‍ത്ത് മൂന്ന് നടിമാര്‍... ഇനി രക്ഷയില്ല, ദിലീപിന്റെ വിഷയം ചര്‍ച്ച ചെയ്‌തേ പറ്റൂ'അമ്മ'യുടെ പരാതി തീര്‍ത്ത് മൂന്ന് നടിമാര്‍... ഇനി രക്ഷയില്ല, ദിലീപിന്റെ വിഷയം ചര്‍ച്ച ചെയ്‌തേ പറ്റൂ

എല്ലാ ക്രിമിനൽ കുറ്റങ്ങൾക്കും പിന്നിൽ ആ നടൻ... മറയാക്കുന്നത് മോഹൻലാലിനെ; പാർവ്വതിക്കെതിരെ നടന്നത്...എല്ലാ ക്രിമിനൽ കുറ്റങ്ങൾക്കും പിന്നിൽ ആ നടൻ... മറയാക്കുന്നത് മോഹൻലാലിനെ; പാർവ്വതിക്കെതിരെ നടന്നത്...

പോർക്ക് എന്നാണത്രേ ജനപ്രിയഗുണ്ട ആക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചിരുന്നത്- ഹർഷന്റെ രൂക്ഷപ്രതികരണം പോർക്ക് എന്നാണത്രേ ജനപ്രിയഗുണ്ട ആക്രമിക്കപ്പെട്ട നടിയെ വിശേഷിപ്പിച്ചിരുന്നത്- ഹർഷന്റെ രൂക്ഷപ്രതികരണം

English summary
Amma- Dileep Controversy: Mohanlal faces his life's toughest time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X