കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിനെതിരെ അമ്മ നടപടിക്ക്; നിയമോപദേശം തേടി... ദിലീപിനെതിരായ നടപടിക്ക് സമാനം

Google Oneindia Malayalam News

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുത്തേക്കും. ഞായറാഴ്ച കൊച്ചിയില്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. സുപ്രധാന തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന. വിജയ് ബാബു വിഷയത്തില്‍ സംഘടന നിയമോപദേശം തേടി എന്നാണ് വിവരം. മാത്രമല്ല, അമ്മയുടെ ആഭ്യന്തര കമ്മിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. ഇത് ലഭിച്ച ശേഷമായിരിക്കും നടപടിയെടുക്കുക.

ഞായറാഴ്ച അമ്മയുടെ കൊച്ചിയിലെ ഓഫീസില്‍ സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി നടക്കും. അതിന് ശേഷം സംഘടനയുടെ കമ്മിറ്റി യോഗം ചേര്‍ന്ന് വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്യും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തപ്പോള്‍ അമ്മ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അനുസരിച്ചാകും തുടര്‍ തീരുമാനങ്ങളുണ്ടാകുക. സമാനമായ നടപടി തന്നെയാണ് വിജയ് ബാബുവിന്റെ കേസിലും എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

p

നിലവില്‍ വിദേശത്താണ് വിജയ് ബാബു. ഇയാള്‍ കീഴടങ്ങുമെന്നാണ് പോലീസ് കരുതുന്നത്. മറിച്ചാണ് കാര്യങ്ങള്‍ എങ്കില്‍ ശക്തമായ നടപടി എടുത്തേക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണല്‍ സിഎച്ച് നാഗരാജു സൂചിപ്പിച്ചു. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചെങ്കിലും വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് വിദേശത്തേക്ക് പോയ വിജയ് ബാബു എഫ്ബി ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് മറ്റൊരു കേസ് കൂടി രേഖപ്പെടുത്തി.

നടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബുനടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബു

അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്നും ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ വിജയ് ബാബു കേരളത്തിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ വീട്ടിലെത്തി നോട്ടീസ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ഇതുവരെ താരസംഘടനാ ഭാരവാഹികളായ സിനിമാ താരങ്ങളില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. റിമ കല്ലിങ്കല്‍ മാത്രമാണ് വിഷയത്തില്‍ കടുത്ത പ്രതികരണം നടത്തിയത്. അമ്മയുടെ എക്‌സിക്യുട്ടീവ് അംഗം കൂടിയാണ് വിജയ് ബാബു. ഈ പശ്ചാത്തലത്തില്‍ താരസംഘടന വേഗത്തില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.

Recommended Video

cmsvideo
Rahul Easwar to advocate not only for Dileep but also for Vijay Babu

English summary
AMMA Likely To Take Action Against Actor Vijay Babu Tomorrow Excitative Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X