അമ്മയുടെ നിര്‍ണായക യോഗം ഇന്ന്...എന്തും സംഭവിക്കാം!! ദിലീപെത്തും, മഞ്ജുവില്ല!!

  • By: Sooraj
Subscribe to Oneindia Malayalam

 കൊച്ചി: താരസംഘടനയായ അമ്മയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ യോഗമാണ് ഇന്നു കൊച്ചിയില്‍ നടക്കാനിരിക്കുന്നത്. അമ്മ രൂപീകരിക്കപ്പെട്ട ശേഷം കേരളം ഇതുപോലെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വാര്‍ഷിക ജനറല്‍ ബോഡി യോഗമുണ്ടാവില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപിന്റെ കാര്യത്തില്‍ അമ്മയുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ബുധനാഴ്ച ആലുവ പോലീസ് ക്ലബ്ബിലെ മാരത്തണ്‍ ചോദ്യം ചെയ്യലിനു വിധേയനായ ദിലീപ് ഇന്ന് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സിക്യൂട്ടീവ് യോഗത്തിലും ചര്‍ച്ചയായി

എക്‌സിക്യൂട്ടീവ് യോഗത്തിലും ചര്‍ച്ചയായി

ബുധനാഴ്ച നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നതായി ഇടവേള ബാബു പറഞ്ഞിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗം മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു.

പ്രമുഖരെല്ലാം പങ്കെടുത്തു

പ്രമുഖരെല്ലാം പങ്കെടുത്തു

എക്‌സിക്യൂട്ടീവ് യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരടക്കം പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നായിരുന്നു യോഗത്തിനു മുമ്പ് ഇന്നസെന്റ് പറഞ്ഞത്.

ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച

ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച

താരങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രം നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും യോഗത്തിനു മുമ്പ് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ആരുടെയും വായടപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് ദീലിപുണ്ടാവും

ഇന്ന് ദീലിപുണ്ടാവും

ഇന്നു നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ദിലീപുണ്ടാവുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ വിവാദത്തെക്കുറിച്ചും ചോദ്യം ചെയ്യലിനെ കുറിച്ചും ദീലിപിന് യോഗത്തില്‍ എന്തൊക്കെയാണ് പറയാനുള്ളതെന്നതാണ് പലരും കാത്തിരിക്കുന്നത്.

മഞ്ജുവാര്യര്‍ എത്തില്ല

മഞ്ജുവാര്യര്‍ എത്തില്ല

അടുത്തിടെ സിനിമാമേഖലയിലെ വനിതകളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത വുമണ്‍സ് കളക്ടീവ് ഇന്‍ സിനിമയെന്ന സംഘനയിലെ അംഗം കൂടിയായ മഞ്ജു വാര്യര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ പങ്കെടുക്കാത്തതെന്ന് മഞ്ജു ഭാരവാഹികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

രമ്യാ നമ്പീശനെത്തിയില്ല

രമ്യാ നമ്പീശനെത്തിയില്ല

ബുധനാഴ്ചത്തെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ രമ്യാ നമ്പീശന്‍ പങ്കെടുത്തിരുന്നില്ല. എക്‌സിക്യൂട്ടീവിലെ രണ്ടു വനിതാ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് രമ്യ. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് കൂടിയായ രമ്യ യോഗത്തില്‍ നിന്നു വിട്ടുനിന്നതിന്റെ കാരണം വ്യക്തമല്ല.

യോഗം അവസാനിക്കാന്‍ വൈകി

യോഗം അവസാനിക്കാന്‍ വൈകി

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം വൈകീട്ട് ആറരയ്ക്കാണ് ആരംഭിച്ചത്. ഉച്ചയ്ക്ക് മൊഴി നല്‍കുന്നതിനായി ആലുവ പോലീസ് ക്ലബ്ബിലേക്കു പോയ ദിലീപ് അതു പൂര്‍ത്തിയാക്കി വരുമെന്ന് കരുതി യോഗം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പക്ഷെ ചോദ്യം ചെയ്യല്‍ നീണ്ടതിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് യോഗം അവസാനിപ്പിക്കുകയായിരുന്നു.

English summary
Amma's crucial meeting in kochi today.
Please Wait while comments are loading...