വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ? ആരോപണം ഉന്നയിച്ച് എംഎൽഎ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കമ്മ്യൂണിസ്റ്റ് മന്ത്രി രവീന്ദ്രനാഥ് സംഘിയോ? ആരോപണവുമായി MLA | Oneindia Malayalam

  തിരുവനന്തപുരം: തോമസ് ചാണ്ടി വിവാദം കഴിഞ്ഞാല്‍ പിണറായി മന്ത്രിസഭയെ ഏറ്റവും അധികം നാണം കെടുത്തുന്നത് വിദ്യാഭ്യാസ വകുപ്പാണ്. സംഘപരിവാറിന് ഒത്താശ പാടുന്ന നിലപാടുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അടിക്കടി ഉണ്ടാവുന്നത് സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനെതിരെ ഗുരുതര ആരോപണങ്ങള്‍ സംഘപരിവാറുമായി ബന്ധപ്പെട്ട് ഉയരുകയും ചെയ്യുന്നു. സത്യത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭിയിലെ വിദ്യാഭ്യാസ മന്ത്രി ഒരു സംഘി ആണോ ? ആണെന്ന് പറയുന്നു ഒരു എംഎല്‍എ.

  ഹാദിയയുടെ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍.. അവിശ്വസനീയം! ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കും!

  ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി

  ഏറെ പ്രതീക്ഷയുണ്ടാക്കിയ മന്ത്രി

  ഏറെ പ്രതീക്ഷയുണ്ടാക്കിയ മന്ത്രി

  യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കി പിണറായി മന്ത്രിസഭ അധികാരത്തിലേറുമ്പോള്‍ ഏറ്റവും അധികം പ്രതീക്ഷയുള്ള ഒരു മന്ത്രിയായിരുന്നു സി രവീന്ദ്രനാഥ്. പാഠപുസ്തകം വൈകുന്നു എന്നത് പോലുള്ള സ്ഥിരം പരാതികള്‍ കുറയ്ക്കാനും വകുപ്പിനായി. എന്നാല്‍ പണി വേറെ കിടപ്പുണ്ടായിരുന്നു.

  പഴയ സംഘപരിവാറുകാരനെന്ന്

  പഴയ സംഘപരിവാറുകാരനെന്ന്

  സി രവീന്ദ്രനാഥ് പഴയ സംഘപരിവാറുകാരനാണ് എന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് കോണ്‍ഗ്രസ് എംഎല്‍എ സിപിഎം മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

  കുട്ടിക്കാലത്ത് ശാഖയിൽ

  കുട്ടിക്കാലത്ത് ശാഖയിൽ

  സി രവീന്ദ്രനാഥ് വളര്‍ന്ന് വന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെ ആണെന്നാണ് ആരോപണം. കുട്ടിക്കാലത്ത് എറണാകുളം ചേരാനെല്ലൂര്‍ ആര്‍എസ്എസ് ശാഖയിലെ അംഗമായിരുന്നു രവീന്ദ്രനാഥ് എന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടുന്നു.

  എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി

  എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി

  വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഇഎംഎസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി രവീന്ദ്രനാഥ് നോമിനേഷന്‍ കൊടുത്തിരുന്നുവത്രേ. ഇതെല്ലാം ശരിയാണ് എങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നു എന്നും അനില്‍ അക്കര പറയുന്നു.

   എല്ലാവര്‍ക്കും അറിയുന്ന കാര്യം

  എല്ലാവര്‍ക്കും അറിയുന്ന കാര്യം

  ഈ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണമായി ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് എന്നും പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല എന്നും അനില്‍ അക്കര പറഞ്ഞു. വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ ആണ് അനില്‍ അക്കര.

  സിപി ജോണിനോട് ചോദിച്ചാല്‍ മതി

  സിപി ജോണിനോട് ചോദിച്ചാല്‍ മതി

  ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടവര്‍ സിപി ജോണിനോട് ചോദിച്ചാല്‍ മതിയെന്നും അനില്‍ അക്കര പ്രതികരിച്ചു. അക്കാലത്ത് എസ്എഫ്‌ഐ നേതാവിയിരുന്നു സിപി ജോണ്‍. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിട്ടില്ല.

  മന്ത്രിക്ക് സംഘപരിവാര്‍ പശ്ചാത്തലമുണ്ടോ

  മന്ത്രിക്ക് സംഘപരിവാര്‍ പശ്ചാത്തലമുണ്ടോ

  ജനസംഘം സ്ഥാപകനായ ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ സ്‌കൂളുകളില്‍ അയച്ചതോടെയാണ് മന്ത്രിക്ക് സംഘപരിവാര്‍ പശ്ചാത്തലമുണ്ടോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്.

  സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം

  സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം

  എന്നാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്ത് വിട്ട ആ ഉത്തരവ് വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് എന്നാണ് രവീന്ദ്രനാഥ് നല്‍കുന്ന വിശദീകരണം. ഇത് കൂടാതെ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടന്നതും വിമര്‍ശിക്കപ്പെട്ടു.

  പുസ്തക പ്രചാരണം

  പുസ്തക പ്രചാരണം

  വിദ്യാഭാരതി സ്‌കൂളുകളിലായിരുന്നു സംഘപരിവാര്‍ ആശയങ്ങളുള്ള പുസ്തകം സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് എ്ന്ന പേരില്‍ വിതരണം ചെയ്തത്. മിത്തുകളെ ചരിത്രമാക്കിയും ചരിത്രത്തെ വളച്ചൊടിച്ചുമെല്ലാമായിരുന്നു പുസ്തകം തയ്യാറാക്കിയിരുന്നത്.

  മത്സ്യവും മാംസവും കഴിക്കരുതെന്ന്

  മത്സ്യവും മാംസവും കഴിക്കരുതെന്ന്

  തീര്‍ന്നില്ല. അതിന് മുന്‍പേ തന്നെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി സംഘിയെപ്പോലെ സംസാരിക്കുന്നത് കേരളം കണ്ടു. മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കരുതെന്നും അത് മദ്യത്തേയും മയക്കുമരുന്നിനേയും പോലെയാണ് എന്ന് രവീന്ദ്രനാഥ് പ്രസംഗിച്ചത് വ്യാപകമായി വിര്‍ശിക്കപ്പെട്ടു.

  അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്

  അനിൽ അക്കര സി രവീന്ദ്രനാഥിന് എതിരെ

  English summary
  Anil Akkara MLA's allegation against Education Minister C Raveendranath

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്