കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊബൈൽ ടാബ്‌ലെറ്റ് വിതരണം ചെയ്തു

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിന് ലഭ്യമാക്കാൻ കഴിയണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള മൊബൈൽ ടാബ്‌ലെറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിൽപ്പെട്ട് ഉഴലുന്ന സാധാരണക്കാരനെയാണ് നാം കാണുന്നത് എന്നാൽ സാധാരണക്കാരനെ സാങ്കേതികവിദ്യ പഠിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാവണമെന്നും സുമേഷ് പറഞ്ഞു.

സാങ്കേതികവിദ്യ വികസിക്കാത്ത കാലത്തുള്ള ജാഗ്രത ഇപ്പോഴില്ല. അലസതയിലേക്ക് പോവുകയാണ് നമ്മൾ സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിക്കുന്നതിൽ നാം പരാജയപ്പെടുകയാണ്. സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് സാങ്കേതിക വിദ്യയെ ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

sumesh

ജിയോമാപ്പിംഗ് ഉപയോഗിച്ച് കർഷകരുടെയും കന്നുകാലികളുടെയും വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ ടാബ്‌ലെറ്റ് ഉപയോഗിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. കന്നുകാലി ഇൻഷൂറൻസിനും ഇത് പ്രയോജനപ്പെടുത്തും. വെറ്ററിനറി ഡോക്ടർമാരായ ഡോ. പി.എൻ. ഷിബു, ഡോ. ബിന്ദു പ്രശാന്ത് എന്നിവർക്കും ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാരായ പി. സജില, വി.ജി. സരിത എന്നിവർക്ക് ടാബ്‌ലെറ്റ് നൽകിയായിരുന്നു ഉദ്ഘാടനം . ജില്ലയിലെ എല്ലാ വെറ്ററിനറി ഡോക്ടർമാർക്കും ലൈവ്‌സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർക്കും ടാബ് നൽകുന്നുണ്ട്. 330ഓളം ടാബാണ് ജില്ലയിൽ വിതരണം ചെയ്യുക. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടിക്ക് ടെലിഫോണിലൂടെ പരിപാടിക്ക് ആശംസ അറിയിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സി.കെ. ഖലീൽ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. അയൂബ്, കണ്ണൂർ പ്രിൻസിപ്പൽ ട്രെയ്‌നിംഗ് ഓഫീസർ ഡോ. ടി.വി. ഉണ്ണികൃഷ്ണൻ, ചീഫ് വെറ്ററിനറി ഓഫീസർ ഇൻ ചാർജ് ഡോ. എം.പി. ഗിരീഷ് ബാബു, എസ്.എൽ.ബി.പി ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഡോ. വി. പ്രശാന്ത്, എ.ഡി.സി.പി ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

English summary
animal husbandry department officers got new mobile tablet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X