കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിത പ്രതാപ് എറണാകുളത്തെ ആം ആദ്മി സ്ഥാനാര്‍ത്ഥി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആയ അനിത പ്രതാപ് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ട്. ലോകത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള അനിത പ്രതാപ് ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്.

അഴിമതിക്കെതിരെ ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള കാര്യം അനിത പ്രതാപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സിപിഎം എറണാകുളം സ്ഥാനാര്‍ത്ഥിയാക്കുന്പോള്‍ ഒരു പടി മുന്നേ എറിയുകയാണ് ആം ആദ്മി പാര്‍ട്ടി.

Anita Pratap

കോട്ടയത്തുകാരായ കെജെ സൈമണിന്റേയും നാന്‍സിയുടേയും മകളാണ് അനിത പ്രതാപ്. ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തന മേഖലയിലേക്ക് എത്തിയത്. തുടര്‍ന്ന് സണ്‍ഡേ മാഗസിന്‍, സിഎന്‍എന്‍ തുടങ്ങിയ ലോകപ്രശസ്ത മാധ്യമങ്ങളിലും ജോലി ചെയ്തു.

എല്‍ടിടിഇ നേതാവ് പ്രഭാകരനുമായി നടത്തിയ അഭിമുഖമാണ് അനിത പ്രതാപിനെ ലോകമാധ്യമങ്ങുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. അഭിമുഖത്തിനായുള്ള ശ്രീലങ്കന്‍ യാത്രയെ മുന്നിര്‍ത്തി തയ്യാറാക്കി ചോര ചിന്തിയ ദ്വീപ് എന്ന പുസ്തകവും ലോക ശ്രദ്ധ നേടിയിരുന്നു. പിന്നീട് ബാല്‍ താക്കറെയുമായി നടത്തിയ അഭിമുഖവും, താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ വാര്‍ത്ത ലോകത്തെ ആദ്യമായി അറിയിച്ചതും ഒക്കെ അനിത പ്രതാപിന് ലോക ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.

English summary
Anita Pratap may cotest from Ernakulam for AAP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X