'അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ല, കർശനമായി അന്വേഷിക്കും'; മന്ത്രി കെ രാജൻ
തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിനുളളിൽ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ കയറി സംഭവത്തിൽ പ്രതികരണവുമായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ല എന്നാണ് റവന്യു മന്ത്രി പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതലായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം , അനിതയുടെ സന്ദർശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി പറഞ്ഞു. ഈ വിവാദത്തിൽ പ്രതികരിച്ച് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും രംഗത്ത് വന്നിരുന്നു . നോർക്ക അനിതയെ ക്ഷണിച്ചിരുന്നില്ലെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംഭവമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നത്. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു. ഇക്കാര്യം കണ്ടെത്തിയതാണ്.
ഈ സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം , കെ പി സി സി പ്രസിഡൻറ് കെ സുധാകരനും വിഷയത്തിൽ പ്രതികരിച്ചിരുന്നു. അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല . കോൺഗ്രസിന് എതിരെ പ്രവർത്തിച്ച ആളല്ല അനിത. കോൺഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു . വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാർ ആണെന്നും സർക്കാർ തീരുമാനിക്കട്ടെ എന്നും കെ സുധാകരൻ വ്യക്തമാക്കി .
എന്നാൽ , സർക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികൾ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചത് . ഈ രീതിയിൽ പുറത്തേക്ക് വരുന്ന പത്താമത്തെ അവതാരമാണ് അനിത പുല്ലയിലെന്നു വി ഡി സതീശൻ ആരോപിച്ചു .
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം
സുരക്ഷാ കടമ്പകൾ മറികടന്ന് ലോക കേരള സഭയിൽ എങ്ങനെയാണ് അനിത എത്തിയതെന്നും സതീശൻ ചോദിച്ചു.അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയെന്നും സതീശൻ വിമർശിച്ചു . ഇത്തരത്തിലുളള ആളുകളുമായി സർക്കാരിന് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് താനെന്നും പ്രതിബക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി 2016 - ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങൾ ഉണ്ടാകില്ല എന്നാണ് . എന്നാൽ, ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി
അതേസമയം , അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത് ഇന്നലെ ആയിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്ന അനിത , സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് ഉണ്ടായിരുന്നു.
സഭ ടിവിയുടെ ഓഫീസ് മുറിയിലും അനിത പ്രവേശിച്ചിരുന്നു . ഇതിന് പിന്നാലെ അനിതയെ മാധ്യമങ്ങൾ വളഞ്ഞിരുന്നു. തുടർന്ന് നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തേയ്ക്ക് മാറ്റി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അനിത വ്യക്തമാക്കിയത്. അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും അനിത ഇവിടെ എത്തിയതായും വിവരമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications