കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംപെണ്‍കുട്ടികളുടെ വൈറലായ ഫ്‌ളാഷ് മോബിന് പിന്തുണയുമായി മലപ്പുറത്തെ അതേ സ്ഥലത്ത് വീണ്ടും ഫ്ലാഷ് മോബ്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ വൈറലായ ഫ്‌ളാഷ്‌മോബ് നടത്തിയ മുസ്ലിംപെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ വേട്ടയാടല്‍ നടക്കുന്നതിന് പിന്നാലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി അതേ സ്ഥലത്ത് ഇന്നലെ വീണ്ടും പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബ് നടന്നു.

ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ കണ്ടു, സംസാരിച്ചുഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ കണ്ടു, സംസാരിച്ചു

വിവാദ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം ടൗണില്‍തന്നെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.

flashmob

മുസ്ലിംപെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബ് ഏറെ ചര്‍ച്ചയാകുകയും ഇവരെ വേട്ടയാടുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ്പ്രതിഷേധ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. ഇതില്‍ മുസ്ലിംപെണ്‍കുട്ടികളും ഉണ്ടായിരുന്നു.

മതതീവ്ര ഫത്്വകള്‍ക്ക് മറുപടി മാനവീകതയാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സൗഹൃദ കൂട്ടായ്മയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി കുറച്ച് പെണ്‍കുട്ടികള്‍ മലപ്പുറം ടൗണില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങളും നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചും പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാണ് എസ്.എഫ്.ഐ പരിപാടി സംഘിടിപ്പിച്ചത്. സദനം റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വി.ആതിര അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.റഷീദ്, രഹ്്‌ന സബീന, എ.ജോഷിദ്, ഹരി പ്രസംഗിച്ചു.


എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീ പ്രചാരണവും അപകീര്‍ത്തി പരാമര്‍ശവും നടത്തിയവര്‍ക്കെതിരെയാണ് കേസ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിന് ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്.


പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന രീതിയില്‍ നടന്ന പ്രചരണം കേരളത്തിന് അപമാനകരമാണെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ സ്വമേധയാ ഇടപെട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചട്ടിപ്പറമ്പ് എജുകയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുസ്‌ലിം പെണ്‍കുട്ടികളാണ് ഫ്‌ളാഷ് മോബ് നടത്തിയത്.

English summary
Another flashmob conducted in malappuram for supporting muslim girls flashmob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X