കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി സർക്കാർ; ഗതാഗതമന്ത്രി മാധ്യമങ്ങളോട്

Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു. ഗതാഗത വകുപ്പിൻ്റെ ശുപാർശ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അംഗീകരിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലത്തെ നികുതിയാണ് സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ചത്. കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബർ 31 വരെ നീട്ടി നൽകിയതായും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

1

കൊവിഡ് കാരണം സംസ്ഥാനത്തെ സ്കൂളുകൾ അടഞ്ഞുകിടന്ന പശ്ചാത്തലത്തിൽ സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കണമെന്ന് സർക്കാർ-എയ്ഡഡ് സ്കൂൾ അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. ഗതാഗത വകുപ്പിൻ്റെ ശുപാർശ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അംഗീകരിച്ചു. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലത്തെ നികുതിയാണ് സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു.ഇതോടൊപ്പം, കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി നൽകിയതായും മന്ത്രി വ്യക്തമാക്കി.

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

2

അതേസമയം, സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറക്കുന്നതിൽ ഏകദേശധാരണയായിട്ടുള്ളതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ അഞ്ചോടെ മാർഗരേഖ പുറത്തിറക്കും. അധ്യാപകർ, വിദ്യാർത്ഥികൾ, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.

നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; തീരുമാനം മന്ത്രിസഭായോഗത്തിൽനിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; തീരുമാനം മന്ത്രിസഭായോഗത്തിൽ

3

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ എസ്‌സിഇആർടി വിളിച്ച പ്രത്യേക കമ്മിറ്റി യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പഠനം വേണമെന്ന നിർദേശവും പരിഗണനയിലുണ്ട്. സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദ്ദേശങ്ങൾ സംഘം തയാറാക്കുകയാണ്.

4

അധ്യാപക - വിദ്യാർഥി സംഘടനകളുമായി ഓൺലൈൻ യോഗം ഇന്നും നാളെയുമായി ചേരുന്നുണ്ട്. അധ്യാപക സംഘടകനളുടെ യോഗത്തിൽ കരട് നിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇത് അടിസ്ഥാനമാക്കിയാകും ചർച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം, എല്ലാ ജില്ലകളിലെയും ജില്ലകളക്ടർമാരുമായും യോഗം ചേരും. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് വിവിധ ചർച്ചകളും കൂടിയാലോചനകളും വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനിക്കുന്നത്. കരട് മാർഗ്ഗരേഖ തയ്യാറാക്കിയ ശേഷമായിരിക്കും ഒക്ടോബർ നാലിന് സർക്കാരിൽ നിന്ന് അന്തിമ മാർഗരേഖ പുറത്തിറങ്ങുക.

5

മൂവയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തി അഞ്ഞുറ് കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ വേണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ. ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ചവരെ ക്ലാസുകൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ചുള്ള രീതിയിലുള്ള ക്ലാസുകളായിരിക്കും ക്രമീകരിക്കുക. എന്നാൽ, സമാന്തരമായി വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും തുടരും. അതിനാൽ, സ്കൂളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.

മോന്‍സണ്‍ ഡോക്ടര്‍ എന്നൊരു ഫ്രണ്ടുണ്ട്, മോതിരം ബ്ലാക്ക് ഡയമണ്ടാണ്; എംജിയുടെ വാക്കുകള്‍ വൈറല്‍, ട്രോളുകളുംമോന്‍സണ്‍ ഡോക്ടര്‍ എന്നൊരു ഫ്രണ്ടുണ്ട്, മോതിരം ബ്ലാക്ക് ഡയമണ്ടാണ്; എംജിയുടെ വാക്കുകള്‍ വൈറല്‍, ട്രോളുകളും

 6

നവംബറിൽ ക്ലാസ് തുടങ്ങിയാലും മാർച്ചിലെ പൊതുപരീക്ഷയ്ക്ക് മുമ്പ് നാലരമാസത്തോളം മാത്രമാണ് ഇക്കുറി അധ്യയനം ലഭിക്കുന്നത്. ഇടയ്ക്ക് വീണ്ടും കൊവീഡ് ഭീഷണി ഉയർന്നാലോ എന്നുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. അക്കാദമിക് കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും മാർഗ്ഗരേഖ തയ്യാറാക്കുക. വിക്ടേഴ്സ് പഠനവും സ്കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പുറത്തിറക്കുക.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
Transport Minister Antony Raju has said that the government has decided to waive road tax on school vehicles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X