Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുപമയുടെ കുടുംബത്തിന് മുന്‍കൂര്‍ ജാമ്യം; കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ ഏല്‍പിച്ചതാണെന്ന് അമ്മ

തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്തുവെന്ന കേസില്‍ അനുപമ പരാതി നല്‍കിയ അഞ്ച് പേര്‍ക്കും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കേടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അനുപമയുടെ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രന്‍, പിതാവിന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണ്.

ph

മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവര്‍ പറഞ്ഞത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയാണ് അനുപമ നല്‍കിയിരുന്നതെങ്കിലും കുടുംബ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അനുപമ ഇത് ഉന്നയിച്ചിരുന്നില്ല.

ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കു ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ദത്തു നല്‍കിയിരുന്നത്. കേസില്‍ ശിശുക്ഷേമസമിതി ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നു തെളിവെടുപ്പ് അവസാനിപ്പിച്ച് കേസില്‍ വിധി പറയാനിരിക്കെയാണ് കുഞ്ഞിനുവേണ്ടി അനുപമ പരസ്യമായി രംഗത്തുവന്നതും സര്‍ക്കാരിനു ഇടപെടേണ്ടി വന്നതും. കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്ത് നടപടികള്‍ നിര്‍ത്തവയ്ക്കണമെന്നു സര്‍ക്കാരിനുവേണ്ടി ഗവ.പ്ലീഡര്‍ കുടുംബക്കോടതിയെ അറിയിച്ചിരുന്നു.

കുഞ്ഞിനെ വിട്ട്കിട്ടണമെന്നാവശ്യപ്പെട്ട് അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കോടതി ഇത് സ്വീകരിച്ചിരുന്നില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. കുടുംബകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ കേസില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ കുടുംബകോടതിയില്‍ കേസ് നില നില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചുകൂടെയെന്നും അനുപമയോട് ജഡ്ജി ചോദിച്ചു. ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി സമയം അനുവദിക്കുകയും ചെയ്തു.

2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും അനുപമ സമര്‍പിച്ച ഹര്‍ജിയില്‍ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, പേരൂര്‍ക്കട സി.ഐ. എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അനുപമ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+