മാധ്യമപ്രവര്‍ത്തക അനുശ്രീയുടെ മരണകാരണം ചികിത്സ പിഴവല്ല?പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള(28)യുടെ മരണ കാരണം ചികിത്സ പിഴവല്ലെന്ന തരത്തില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരിയ്ക്കുന്നത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ അനുശ്രീ കുത്തിവയ്‌പ്പെടുത്തതിനെത്തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
എന്നാല്‍ കുത്തിവയ്പ്പല്ല അനുശ്രീയുടെ മരണകാരണമെന്ന് പൊലീസ് പറയുന്നത്രേ.കോട്ടയം മെഡിക്കല്‍ കൊളെജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമന പ്രകാരം അനുശ്രീയ്ക്ക് ഗുരുതരമായ വൃക്കരോഗമുള്ളതായും രക്ത സമ്മര്‍ദ്ദം കുറഞ്ഞിരുന്നതായും കണ്ടെത്തിയിരുന്നു. മരണകാരണം രോഗം തന്നെയാണെന്ന നിഗമനത്തിലേയ്ക്കാണ് പെരുമ്പെട്ടി പൊലീസും നിങ്ങുന്നതെന്ന് സൂചനയുണ്ട്.

വയറുവേദന
തിങ്കളാഴ്ച രാത്രിയാണ് വയറുവേദനയെത്തുടര്‍ന്ന് ചുങ്കപ്പാറയിലെ സ്വകാര്യ ക്‌ളിനിക്കില്‍ അനുശ്രീയെ പ്രവേശിപ്പിച്ചത്. നില ഗുരുതരമെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സയെന്ന നിലയിലാണ് കുത്തിവയ്പ്പും ഡ്രിപ്പും നല്‍കിയതത്രേ.

പിഴവ് പറ്റിയില്ല
ചികിത്സാ പിഴവല്ലെന്നും അനുശ്രീയ്ക്ക് മരുന്ന് മാറി നല്‍കിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍. ചികിത്സാപിഴവാണ് അനുശ്രീയുടെ ജീവനെടുത്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു

പോസ്റ്റ്മോര്‍ട്ടം
വൃക്കകളില്‍ പഴുപ്പും കുടലില്‍ വീക്കവും ഉണ്ടായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുതരവൃക്ക രോഗം
അനുശ്രീയ്ക്ക് ഗുരുതര വൃക്കരോഗം ഉണ്ടായിരുന്നതായും ഇതാണ് മരണകാരണമെന്ന തരത്തിലും വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്

ആരെ രക്ഷിയ്ക്കാന്‍
അനുശ്രീയെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ക്‌ളിനിക്കിനെ രക്ഷിയ്ക്കാനും ചികിത്സാ പിഴവാണെങ്കില്‍ അത് മറച്ച് വയ്ക്കാനുമാണോ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്? അതോ അനുശ്രീ ഗുരുതരമായ വൃക്കരോഗത്തിന്റെ പിടിയിലായിരുന്നോ?












Click it and Unblock the Notifications