അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടി തന്നെ; ഖദറിനുള്ളിലെ കലാകാരന്‍, അറിഞ്ഞില്ലല്ലോ, ഈ പ്രതിഭയെ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കണ്ണൂര്‍: ഒരു കാലത്ത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് എപി അബ്ദുള്ളക്കുട്ടിയെന്ന മുന്‍ എംഎല്‍എ. സിപിഎമ്മിന്റെയും പിന്നീട് കോണ്‍ഗ്രസിന്റെ തേരാളിയായി കണ്ണൂരില്‍ അല്‍ഭുതം കാണിച്ച ഇദ്ദേഹം ഇന്ന് പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുകയാണ്.

സംഗീത ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാണിക്യവീണയുമായി മനസിന്റെ... എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം ആലപിച്ച് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു.

ഖദറിനുള്ളിലെ കലാകാരന്‍

ഖദറിനുള്ളിലെ കലാകാരനെ കണ്ട സന്തോഷം പോസ്റ്റ് കണ്ട മിക്കയാളുകളും പങ്കുവച്ചു. മാണിക്യവീണയുമായി..കവര്‍ സോങ് എന്ന പേരിലാണ് ഗാനം ആലപിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൈകൂപ്പി തുടങ്ങി

ആധുനിക സംഗീതലോകത്തെ ഉപകരണങ്ങളുടെ കൊഴുപ്പിക്കലുകള്‍ ഇല്ലാതെയാണ് അബ്ദുള്ളക്കുട്ടി പാടിയിരിക്കുന്നത്. കസേരയിലിരുന്ന് കാണികളെ കൈകൂപ്പിയാണ് അദ്ദേഹം പാട്ട് തുടങ്ങുന്നത്. പാട്ടിന് ശേഷം വിടവാങ്ങുന്നതും അങ്ങനെ തന്നെ.

അണിയറയില്‍ ഇവര്‍

തമാന്‍ അബ്ദുല്ല, അമന്‍ റോസ്, ഷാഹിന്‍ എന്നിവരാണ് വീഡിയോ സംവിധാനം ചെയ്തത്. നാല് മിനിറ്റോളമുള്ള വീഡിയോ ഇപ്പോള്‍ തന്നെ ആയിരങ്ങള്‍ കണ്ടുകഴിഞ്ഞു. പാട്ടിന്റെ തുടക്കത്തില്‍ ചില പരിഭ്രമം തെളിയുന്നുണ്ടെങ്കിലും പിന്നീട് അദ്ദേഹം മികവ് തിരിച്ചുപിടിക്കുന്നത് വീഡിയോയില്‍ പ്രകടമാണ്.

അല്‍ഭുതങ്ങള്‍ കാണിച്ച നേതാവ്

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ എന്നും അല്‍ഭുതങ്ങള്‍ കാണിച്ചിട്ടുള്ള നേതാവാണ് അബ്ദുള്ളക്കുട്ടി. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ചിലര്‍ അല്‍ഭുത കുട്ടി എന്ന് വിളിച്ചത്. പാര്‍ലമെന്റ് തിരഞ്ഞൈടുപ്പില്‍ അട്ടിമറി വിജയം നേടിയതുമുതല്‍ തുടങ്ങിയതാണ് അബ്ദുള്ളക്കുട്ടിയുടെ തേരോട്ടം.

വ്യക്തിപ്രഭാവം ഇരട്ടി

എസ്എഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷനായും സിപിഎമ്മിന്റെ നേതാവായും തിളങ്ങിയ അദ്ദേഹം പക്ഷേ, കോണ്‍ഗ്രസിലെത്തുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും അദ്ദേഹം വിജയിച്ചത് തന്റെ വ്യക്തിപ്രഭാവം ഇരട്ടിയാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു.

പഴയ വീഡിയോയും വൈറല്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ സിപിഎമ്മിന്റെ എഎന്‍ ഷംസീറിനോട് തോറ്റു. മുമ്പ് കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന വേളയിലെ അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

വിമര്‍ശനത്തിന്റെ പെരുമഴ

എന്നാല്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവും വന്‍തോതില്‍ വരുന്നുണ്ട്. യേശുദാസിന് പകരം വയ്ക്കാന്‍ ഇതാ ഒരാള്‍ എന്നു തുടങ്ങി പരിഹാസവുമുണ്ട്. ഹരിമുരളീരവം ഒന്നു പാടാമോ എന്നു ചോദിക്കുന്നവരുമുണ്ട്.

English summary
Congress Leader AP Abdulla Kutty Song viral in Social media
Please Wait while comments are loading...