കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ റബ്ബര്‍ സ്റ്റാമ്പല്ല,ആദ്യം മറുപടി ലഭിക്കട്ടെ;സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം:തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സിലെ ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് താന്‍ ചെയ്തത്. താന്‍ റബര്‍ സ്റ്റാമ്പല്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതിയില്‍ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയും അദ്ദേഹം രംഗത്തെത്തി.

arifahammedkha

ഓര്‍ഡിനന്‍സിന് വഴിയില്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. നിയമസഭ ചേരുന്നതിന് മുന്‍പ് ഓര്‍ഡിനന്‍സ് അയച്ചിതെനായണ് താന്‍ ചോദ്യം ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാം. ആവശ്യത്തിന് സമയമെടുത്ത് മാത്രമേ ഫയലുകളില്‍ തിരുമാനമെടുക്കു. ആരും നിയമത്തിന് മുകളില്ല. സര്‍ക്കാരുമായി താന്‍ തര്‍ക്കത്തിനില്ല. പൗരത്വ വിഷയത്തിലെ നിലപാടിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

താന്‍ ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ല. എന്നാല്‍ ചിലര്‍ക്ക് അങ്ങനെയൊരു തോന്നലുണ്ട്. അത് ശരിയല്ലെന്നും ആരിഫ് ഖാന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അവകാശം സര്‍ക്കാരിനുണ്ട്. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനായ തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.വാര്‍ത്തകള്‍ കണ്ടിട്ടല്ല താന്‍ ഇക്കാര്യം അറിയേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

English summary
Arif khan against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X