'മുറിവുണങ്ങിയാലും വീടില്ലാത്ത അവന്‍ എവിടെ പോവും'; അര്‍ജുന്‍ എപ്പോഴും ചോദിക്കുന്നത് അഭിയേക്കുറിച്ച്
Recommended Video

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പം കുത്തേറ്റ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു അര്‍ജുന്‍. ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ ഇപ്പോഴും ചികിത്സയിലാണ്. അഭമന്യുവിന് ഹൃദയത്തിന്റെ ഭാഗത്തായിരുന്നു കുത്തേറ്റതെങ്കില്‍ അര്‍ജുന് വയറ്റില്‍ വൃക്കയുടെ ഭാഗത്തായിട്ടായിരുന്നു കുത്തേറ്റ്.
അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ കണ്ണ് തുറന്നപ്പോള്‍ ആദ്യം ചോദിച്ചത് അഭിമന്യുവിനെക്കുറിച്ചായിരുന്നെന്ന് കഴിഞ്ഞ ദിവസം അമ്മ വ്യക്തമാക്കിയിരുന്നു. അഭിമന്യു മരിച്ചത് ഇപ്പോഴും അര്‍ജുന്‍ അറിഞ്ഞിട്ടില്ല. കണ്ണ് തുറക്കുമ്പോഴെല്ലാം അര്‍ജുന്‍ അഭിമന്യവിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അമ്മ ജെമിനി വ്യക്തമാക്കുന്നത്.

അബോധാവസ്ഥയില്‍
കുത്തേറ്റ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷം ആദ്യം കണ്ണ് തുറന്നപ്പോള്‍ അര്‍ജുനന് ചോദിക്കാനുണ്ടായത് അഭിമന്യുവിനെ കുറിച്ചായിരുന്നു. എന്റെ അഭിമന്യവിന് എങ്ങനെയുണ്ട് അമ്മേ എന്നായിരുന്നു അര്‍ജുന്‍ അമ്മ ജെമനിയോട് ആദ്യം ചോദിച്ചിരുന്നത്.

കൊല്ലപ്പെട്ടത് അറിയാതെ
അഭിമന്യു കൊല്ലപ്പെട്ടെന്ന് അര്‍ജുനനെ അറിയിക്കാതിരുന്ന അമ്മ അവനും അപ്പുറത്തെ ഐസിയുവില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് സമാധാനപ്പെടുത്തുകയായിരുന്നു ചെയ്തത്. അഭിമന്യു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ കഴിയത്താതിനാല്‍ ഡോക്ടര്‍മാരുടേയും കൂടിയായിരുന്നു ജെമിന് മകനോട് കള്ളം പറഞ്ഞത്.

അര്ജുന്
ദിവസങ്ങള്‍ക്ക് ശേഷം ഇപ്പോഴും അര്‍ജുന്‍ അഭിമന്യുവിനെകുറിച്ച് മാത്രമാണ് ചോദിച്ച് കൊണ്ടിരിക്കുന്നതെന്ന് അമ്മ ജെമിന് പറയുന്നു. അഭിമന്യവിന്റെ വീട്ടിലെ അവസ്ഥയെക്കുറിച്ചു സഹോദരിയുടെ കല്യാണത്തെക്കുറിച്ചുമൊക്കെ അറിയാവുന്നു അര്‍ജുനന്റെ ചോദ്യങ്ങളില്‍ അതിന്റെ എല്ലാം ആശങ്കയുണ്ട്.

വീടില്ലാത്ത അവന്‍
വീടില്ലാത്ത അവന്‍ എവിടേയ്ക്കും പോകും അമ്മേ.. അവന് സുഖമായോ.. അവന്റെ സഹോദരിയുടെ കല്യാണം എന്താവും എന്നൊക്കെയാണ് ചോദിച്ച് കൊണ്ടിരിക്കുന്നതെന്ന് അമ്മ ജെമിനി പറയുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അര്‍ജുന്‍ ചികിത്സയില്‍ കഴിയുന്നത്.

ഒരുമിച്ച്
അര്‍ജുനും അഭിമന്യുവും വളരെ അടുപ്പത്തിലായിരുന്നു. അഭിമന്യു കൊല്ലപ്പെട്ടു എന്നറിഞ്ഞാല്‍ മകന്റെ പ്രതികരണം എന്താവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് ജെമിനി പറയുന്നു. ഹോസ്റ്റലില്‍ അടുത്തടുത്ത മുറികളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സംഘടനയിലും ഇരുവരും ഒന്നിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

മകന്‍ ചോദിച്ചത്
അഭിമന്യവിന്റെ സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ അര്‍ജുന്‍ വട്ടവടയിലെ വീട്ടില്‍ പോയിരുന്നു. ജനങ്ങള്‍ ഇത്രയും ദരിദ്രമായ അവസ്ഥയിലും ജീവിക്കുമോ എന്നാണ് അവിടെ പോയി വന്നതിന് ശേഷം മകന്‍ എന്നോട് ചോദിച്ചതെന്ന് ജെമിന് പറയുന്നു.

വീട്ടിലെ സാഹചര്യങ്ങളും
വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെ സാഹചര്യങ്ങളും ദാരിദ്രവും അര്‍ജുന്‍ എന്നോട് വിവരിച്ചിരുന്നു. അഭിമന്യു താമസിക്കുന്ന വീടിന്റെ അവസ്ഥകണ്ട് അര്‍ജുന്‍ ആകെ വിഷമിച്ചിരുന്നു. അത് കൊണ്ടാണ് അഭിമന്യുവിനെക്കുറിച്ചും അവന്റെ വീടിനെക്കുറിച്ചും അവന്‍ ആശങ്കപ്പെടുന്നത്.

സംശയങ്ങള്‍
അവന് നമുക്ക് വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അര്‍ജുന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കി. നിന്നേക്കാള്‍ കൂടുതല്‍ മുറിവ് അവന്‍ പറ്റിയിട്ടുണ്ട്. മുറിവ് ഭേദമാകുമ്പോള്‍ ഇപ്പോഴുള്ളതില്‍ നിന്നും നല്ലൊരു സ്ഥലത്തേക്ക് അവനെ മാറ്റാമെന്നും പറഞ്ഞാണ് അവനെ ആശ്വസിപ്പിച്ചെന്നും ജെമിനി പറഞ്ഞു.

അപകട നില
മഹാരാജാസിലെ രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. സാരമായ പരിക്കേറ്റ അര്‍ജുന്‍ അപകട നില തരണം ചെയ്‌തെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അപകടനില തരണം ചെയ്‌തെങ്കിലും അര്‍ജുന്‍ ഇപ്പോഴും എസിയുവില്‍ ഒബ്‌സര്‍വേഷനിലാണ്.

കരളിനേറ്റ പരിക്ക്
കരളിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി അര്‍ജുനനെ വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് ഐസിയുവിലേക്ക് മാറ്റിയത്. കൊട്ടാരക്കര ഇഞ്ചക്കാട് കൃഷ്ണപ്രയാഗില്‍ എം ആര്‍ മനോജിന്റേയും ജെമിനിയുടേയും മൂത്തമകനാണ് അര്‍ജുന്‍

ശക്തമായ നടപടി
അതേസമയം സംസ്ഥാനത്ത് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശം ലഭിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിനമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

രഹസ്യാന്വേഷണ ഏജന്‍സിയും
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങളെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അതീവജാഗ്രതയോടെയാണ് നോക്കി കാണുന്നത്. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളും തയാറാക്കിയിട്ടുണ്ട്.

സ്‌ക്വാഡുകള്‍
എസ് ഡി പിഐക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി സി ഐ മാരുടെ നേതൃത്തില്‍ സ്‌ക്വാഡുകള്‍ രൂപികരിക്കും. വെള്ളിയാഴ്ചയ്ക്കകം സ്‌ക്വാഡുകള്‍ രൂപികരിക്കണം. സംസ്ഥാനത്തുടനീളം ശക്തമായ പരിശോധനയാണ് പോലീസ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications