'ഡ്രൈവർ എന്ന് പറഞ്ഞ് പുച്ഛിച്ച മനുഷ്യന് ഇന്ന് അവസാന യാത്ര കൊടുക്കുന്നത് ലോകം കാണുകയാണ്': മനാഫ്
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചലിൽ മരണപ്പട്ട അർജുന് കേരളം വിടപറഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അർജുനെ അവസാനമായി കാണാൻ എത്തിയത്. ജൂലായ് 16 ന് ആയിരുന്നു മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ അർജുനെ കാണാതായത്. ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നിരുന്നില്ല.
കാലാവസ്ഥ പ്രതികൂലമായതും തടസ്സമായി. എന്നാൽ എല്ലാ പ്രതിസന്ധികൾക്കിടയിലും അർജുനെ കണ്ടെത്തിയ ശേഷമെ നാട്ടിലേക്ക് തിരിച്ച് വരുള്ളൂ എന്ന് ഉറപ്പിച്ച് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഡ്രൈവർ മനാഫ് ഷിരൂരിൽ തുടർന്നു, ഗംഗാവലി പുഴയിൽ അർജുനെ വിട്ടിട്ട് വരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. 72ാം ദിവസം അർജുനെ കണ്ടെത്തിയതിന് പിന്നിൽ മനാഫ് എന്ന മനുഷ്യൻ നടത്തിയ പോരാട്ടം ചെറുതല്ല.

സാധാരണ ഒരു ഡ്രൈവർ എന്ന് പറഞ്ഞ് പുച്ഛിച്ച മനുഷ്യന് ഇന്ന് അവസാന യാത്ര കൊടുക്കുന്നത് ലോകം കാണുകയാണ് ഇതൊരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അർജുനെ കണ്ടെത്തിയതിന് പിന്നിൽ വലിയൊരു ത്യാഗത്തതിന്റെ സമയമുണ്ട്, പരക്ഷീണത്തിന്റെ സമയമുണ്ട്, അപമാനത്തിന്റെ സമയമുണ്ട്. ആ സമയത്ത് ഈശ്വർ മാൽപെയുള്ള മനുഷ്യൻ കൂടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഒരു ഡ്രൈവർ എന്ന് പറഞ്ഞ് പുച്ഛിച്ച മനുഷ്യന് ഇന്ന് അവസാന യാത്ര കൊടുക്കുന്നത് ലോകം കാണുകയാണ്. ഇതൊരു മാതൃകയാണ്. ഇവിടെ മനുഷ്യന്മാർക്ക് കൊടുക്കുന്ന വില എന്താണെന്ന് ലോകം മൊത്തം നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ചെറിയ കാര്യമാണോ. ഒരു ഡ്രൈവർ എന്ന് പറഞ്ഞ് പുച്ഛിച്ച ആളെ 600 മീറ്റർ അകലെ നിന്ന് പോലീസുകാരുടെ അകമ്പടി, എം എൽ എയുടെ അകമ്പടി. മന്ത്രിമാരുടെ അകമ്പടി. നോക്കണം നമ്മൾ ഒരു മനുഷ്യന് കൊടുക്കുന്ന പരിഗണന. സാധാരണക്കാരനെ കൊണ്ട് നേടിയെടുക്കാൻ പറ്റിയതാണല്ലോ, അതൊരു വലിയ സംഭവമാണ്. പ്രായസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ പ്രയാസങ്ങൾക്കിടയിൽ നമ്മളൊരു സന്ദേശം കൊടുക്കുന്നുണ്ട്. ഈ പ്രയാസങ്ങൾ പുഞ്ചിരിയോടെ സ്വീകരിച്ചതാണ്.
ഈശ്വര മാൽപെയെക്കുറിച്ചും മനാഫ് പറഞ്ഞു. '' 9 നോട്ടിലൊന്നും ഒരാൾക്കും വെള്ളത്തിൽ നിക്കാൻ കാഴിയില്ല സാധരണ പുഴയല്ല, കുത്തിയൊലിക്കുന്ന പുഴയാണ്. അതിനെ അകത്ത് അകത്ത് മരമുണ്ട്, ഷീറ്റുണ്ട്, കമ്പിയുണ്ട്, ഇതൊന്നും നോക്കാതെ
ആ വെള്ളത്തിലേക്ക് ചാടിയ മനുഷ്യനാണ്. ഈ മനുഷ്യന്റെ ശരീരം ഒരു മാജിക്കാണ്. ഈ പുഴയിലെ തികച്ചിൽ സാധ്യമനല്ലെന്ന് കരുതിയതാണ്.
ഈ പുഴയിൽ ഒന്നും ഇല്ലായെന്ന് പറഞ്ഞിടത്തുനിന്ന് ഈ പുഴയിൽ ഒരുപാട് കാര്യങ്ങളുണ്ടെന്ന് കാണിച്ച് കൊടുത്തു. അതെന്തായും ഭരണകൂടത്തിന് തലവേദന കൊടുത്തു. ഇതിലൂടെ കൊടുക്കുന്ന ഒരു സന്ദേശമുണ്ട്. വിജയിക്കുക എന്നത് ജസ്റ്റ് സെക്കന്റുകളുടെ മൊമന്റാണ്, പക്ഷേ അതിന്റെ പിന്നിൽ വലിയൊരു ത്യാഗത്തതിന്റെ സമയമുണ്ട്, പരക്ഷീണത്തിന്റെ സമയമുണ്ട്, അപമാനത്തിന്റെ സമയമുണ്ട്. ആ സമയത്ത് ഇതുപോലുള്ള മനുഷ്യൻ കൂടെ നിന്നു, അദ്ദേഹം പറയുന്നു.












Click it and Unblock the Notifications