കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ പണം റിലയന്‍സ് തന്നില്ല, മമ്മൂട്ടി ഇടപെട്ട് പണം കിട്ടി, സെറ്റിലുള്ളവര്‍ക്കായി ചെയ്യുന്നത്....

Google Oneindia Malayalam News

കൊച്ചി: മമ്മൂട്ടി തന്റെ സെറ്റിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കുന്നയാളാണെന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച് ആര്‍ട്ട് ഡയറക്ടര്‍ അനീഷ്. തനിക്ക് അടക്കം പണം നഷ്ടമാവാതെ മമ്മൂട്ടി സഹായിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തി. വലിയ തുക തന്നെ നഷ്ടമാകേണ്ടതായിരുന്നു. കുട്ടിസ്രാങ്കിന്റെ സെറ്റില്‍ വെച്ചായിരുന്നു സംഭവമെന്നും മമ്മൂട്ടി പറഞ്ഞു. കുട്ടിസ്രാങ്കിന്റെയും ആര്‍ട്ട് ഡയറക്ടറായിരുന്നു അനീഷ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

മമ്മൂക്ക ഇടപെട്ടത് കൊണ്ട്....

മമ്മൂക്ക ഇടപെട്ടത് കൊണ്ട്....

മമ്മൂട്ടി ഇടപെട്ടത് കൊണ്ടാണ് നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന പണം ഞങ്ങള്‍ക്ക് തിരികെ ലഭിച്ചതെന്ന് അനീഷ് പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനീഷ് ഇക്കാര്യം പറഞ്ഞത്. കുട്ടിസ്രാങ്കിന്റെ ചിത്രീകരണം എറണാകുളം, കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ ഭാഗങ്ങളിലായിട്ടായിരുന്നു നടന്നിരുന്നത്. കാലഘട്ട ചിത്രമായതിനാല്‍ സെറ്റ് വാര്‍ത്തുകള്‍ മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

വള്ളത്തില്‍ സാധനങ്ങള്‍

വള്ളത്തില്‍ സാധനങ്ങള്‍

സെറ്റ് വര്‍ക്കിനുള്ളില്‍ സാധനങ്ങള്‍ അക്കരെ നിന്നും ഇക്കരയിലേക്ക് എത്തിച്ചിരുന്നത് വള്ളങ്ങളിലാണ്. എറണാകുളത്ത് നിന്നുള്ള സാധനം തൃപ്പൂണിത്തുറയിലെത്തിച്ച് സിനിമയുടെ ലൊക്കേഷനിലേക്ക് നമ്മള്‍ കൊണ്ടുപോവണമായിരുന്നു. സെറ്റ് വര്‍ക്ക് പറഞ്ഞ സമയത്ത് തീര്‍ത്ത് കൊടുത്തില്ലെങ്കില്‍ അതും പ്രശ്‌നമാണ്. അതിന്റെ പെനാല്‍ട്ടി ആര്‍ട്ടി ഡയറക്ടര്‍ക്കും അസോസിയേറ്റ് ഡയറക്ടര്‍ക്കും ഉണ്ടാവും.

നിര്‍മാണം റിലയന്‍സ്

നിര്‍മാണം റിലയന്‍സ്

കുട്ടിസ്രാങ്കിന്റെ നിര്‍മാണം റിലയന്‍സ് കമ്പനിയായിരുന്നു. അങ്ങനെ പത്ത് വള്ളവും അതിന്റെ തുഴക്കാരെയും നമ്മള് വിളിച്ചിരുന്നു. ആ പത്ത് വള്ളങ്ങളില്‍ തുഴക്കാരും അത് കൂടാതെ അതിന്റെ അകത്ത് മുഴുവന്‍ ആള്‍ക്കാരെയും കയറ്റി കൊണ്ട് അവിടെ വന്നു. അങ്ങനെ വന്നപ്പോള്‍ കമ്പനി പറയുകയാണ്. ആ ചെലവ് റിലയന്‍സ് കമ്പനിക്ക് വഹിക്കാന്‍ പറ്റില്ല എന്ന്, ശരിക്കും കുടുങ്ങി പോയെന്നും അനീഷ് പറയുന്നു.

അത് തലയിലാകുമായിരുന്നു

അത് തലയിലാകുമായിരുന്നു

കമ്പനി ചെലവ് വഹിച്ചില്ലെങ്കില്‍ അത് ആര്‍ട്ട് ഡയറക്ടറുടെയും അസോസിയേറ്റ് ഡയറക്ടറുടെയും അടുത്താണ് വെക്കുക. ആ പണം അപ്പോള്‍ അസോസിയേറ്റിന്റെ ശമ്പളത്തില്‍ നിന്നായിരുന്നു നഷ്ടമായിരുന്നത്. അങ്ങനെ ആ ചിത്രത്തില്‍ നിന്ന് അയ്യായിരം രൂപയാണ് കട്ടായിട്ടുള്ളത്. ആ പ്രശ്‌നം മമ്മൂക്ക ഇടപെട്ടാണ് പരിഹരിച്ചത്. അത് എല്ലാവര്‍ക്കും വലിയ ഉപകാരമായിരുന്നു.

വലിയ ബഹളമായിരുന്നു

വലിയ ബഹളമായിരുന്നു

വള്ളത്തില്‍ വന്ന ജനങ്ങളെല്ലാം അഭിനയിക്കാം എന്ന് പറഞ്ഞാണ് വരുന്നത്. അപ്പോ അങ്ങനെ വന്നപ്പോള്‍ പണം കിട്ടാത്തതിലുള്ള പ്രശ്‌നവും ബഹളവുമൊക്കെ ഉണ്ടായിരുന്നു. അതാണ് മമ്മൂക്ക ഇടപെട്ട് പരിഹരിച്ചത്. അന്ന് ജോര്‍ജേട്ടനും ഉണ്ടായിരുന്നു. അദ്ദേഹവും ഇടപെട്ടു. മമ്മൂക്ക അത്തരം കാര്യങ്ങളിലൊക്കെ നല്ല സപ്പോര്‍ട്ടായിരുന്നു. പെരുന്നാള്‍ സമയത്ത് ബിരിയാണിയൊക്കെ മമ്മൂക്ക സെറ്റ് ചെയ്ത് തരും. അതിനുള്ള പാത്രങ്ങളെല്ലാം നമ്മള്‍ എടുത്ത് കൊടുത്താ മതി. മമ്മൂക്ക തന്നെ ബിരിയാണി സെറ്റ് ചെയ്ത്, ഞങ്ങള്‍ക്കെല്ലാം വിളമ്പി തരാറുണ്ട്. മമ്മൂക്ക സെറ്റിലുള്ള എല്ലാവരെയും ശ്രദ്ധിക്കാറുണ്ടെന്നും അനീഷ് പറഞ്ഞു.

ശ്രദ്ധിക്കപ്പെട്ട ചിത്രം

ശ്രദ്ധിക്കപ്പെട്ട ചിത്രം

മമ്മൂട്ടി കരിയറിലെ മികച്ച പ്രകടനവുമായി 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുട്ടിസ്രാങ്ക്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും കുട്ടിസ്രാങ്ക് നേടിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ ഷാജി എന്‍ കരുണിന്റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങിയത്. കമാലിനി മുഖര്‍ജി, പദ്മപ്രിയ, തുടങ്ങിയ പ്രമുഖ നടിമാരും ഈ ചിത്രത്തിലുണ്ടായിരുന്നു.

സെറ്റിലെ അനുഭവം

സെറ്റിലെ അനുഭവം

മമ്മൂട്ടിക്കൊപ്പം വണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച നടി ഗായത്രിയും മമ്മൂട്ടിയുടെ സെറ്റിലെ അനുഭവങ്ങള്‍ പറഞ്ഞിരുന്നു. മമ്മൂട്ടി സെറ്റില്‍ വരുമ്പോള്‍ ഒരു ഡിസ്ലിപിന്‍ ഫീല്‍ ചെയ്തിരുന്നുവെന്ന് ഗായത്രി പറഞ്ഞു. അദ്ദേഹം കൂടെ അഭിനയിക്കുമ്പോള്‍ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. സെറ്റില്‍ മമ്മൂക്ക ഉള്ളപ്പോള്‍ അധികം ശബ്ദങ്ങളൊന്നും ഉണ്ടാവില്ല. ആ സമയത്ത് അത് വേറെ ഒരു ഫീലാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എങ്ങനെയാണോ സ്‌ക്രീനില്‍ കാണുന്നത് അതേ ഒരു ഫീല്‍ തന്നെയാണ് കൂടെ അഭിനയിക്കുമ്പോഴും കിട്ടിയിരുന്നതെന്ന് ഗായത്രി പറഞ്ഞു.

English summary
art director aneesh reveals how mammootty helps him to not loose the money from kuttisrank set
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X