കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അടര്‍ത്തി ബിജെപി! എത്തിയത് മുന്‍ എംപി! ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് വിയര്‍ക്കുകയാണ്. ഒറ്റ ദിവസം കൊണ്ടാണ് കോണ്‍ഗ്രസിന്‍റെ ദേശീയ വക്താവ് ഉള്‍പ്പെടെ മൂന്ന് പ്രമുഖരായ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്. എഐസിസി വക്താവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കന്‍റെ ബിജെപി ചുവടുമാറ്റത്തില്‍ പാര്‍ട്ടി ഉത്തരം മുട്ടി നില്‍ക്കുന്നതിനിടെയാണ് വീണ്ടും മറ്റൊരു നേതാവ് കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരിക്കുന്നത്.

മറ്റൊരു പ്രമുഖ നേതാവ് കൂടി ബിജെപിയില്‍ എത്തിയതോടെ കടുത്ത പ്രതിസന്ധില്‍ ആയിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്

ടോം വടക്കന് പിന്നാലെ

ടോം വടക്കന് പിന്നാലെ

കോണ്‍ഗ്രസ് വക്താവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കന്‍റെ ചുവടുമാറ്റത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി. ദില്ലിയില്‍ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിന്‍റെ സാന്നിധ്യത്തില്‍ ആയിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്

കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്

കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയേയും പുല്‍വാമ ആക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനേയുമെല്ലാം വടക്കന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ടോം വടക്കന്‍ മാത്രമായിരുന്നില്ല. കഴിഞ്ഞ ദിവസം രാജ്യത്തെ മൂന്ന് പ്രധാന കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഒറ്റയടിക്ക് മൂന്ന് പേര്‍

ഒറ്റയടിക്ക് മൂന്ന് പേര്‍

ഒരു ദശാബ്ദക്കാലും പോണ്ടിച്ചേരിയിലെ മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്ന കമലിനി, കര്‍ണാകയിലെ കോണ്‍ഗ്രസ് നേതാവും മൂന്ന് തവണ എംഎല്‍എയുമായിരുന്നു എ മഞ്ജുവും കഴിഞ്ഞ ദിവസം തന്നെയായിരുന്നു ബിജെപിയല്‍ എത്തിയത്.

ഹരിയാനയില്‍ നിന്നും

ഹരിയാനയില്‍ നിന്നും

ഫിബ്രവരി വരെയുള്ള കണക്ക് പരിശോധിച്ചാല്‍ രാജ്യത്ത് 80 പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനമായി ബിജെപിയില്‍ എത്തിയത് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയപമായ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍

കര്‍ണാല്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംപിയായ വ്യക്തിയാണ് അരവിന്ദ് ശര്‍മ്മ.ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ബിജെപി പ്രവേശം.

മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെയുടെ മകന്‍ സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സാന്നിധ്യത്തിലായിരുന്നു സുജയ് വിഖെ ബിജെപിയില്‍ എത്തിയത്.

രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

ഇതിന് പിന്നാലെ മറ്റൊരു നേതാവ് കൂടി കോണ്‍ഗ്രസ് വിട്ട ്ബിജെപിയില്‍ എത്തിയിരുന്നു.നായ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ കാളിദാസ് കൊളമ്പ്കര്‍ ആണ് കോണ്‍ഗ്രസ് വിട്ടത്.

അഞ്ച് എംഎല്‍എമാര്‍

അഞ്ച് എംഎല്‍എമാര്‍

ഗുജറാത്തിലും വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇവിടെ എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം മൂന്ന് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

എത്തിയത് അഞ്ച് പേര്‍

എത്തിയത് അഞ്ച് പേര്‍

കോൺഗ്രസ്‌ എം എൽ എ വല്ലഭായ്‌ ധാരാവിയയാണ് രാജി വെച്ച്‌ അവസാനം ബിജെപിയിൽ ചേർന്നത്. ഇതുവരെ അഞ്ച് എംഎൽഎമാരാണ് ഗുജറാത്തിൽനിന്നും ബിജെപിയിലെത്തിയിരിക്കുന്നത്.

 പിടിവിട്ട് കേരളം

പിടിവിട്ട് കേരളം

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയ പിന്നാലെ കേരളത്തില്‍ നിരവധി കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് വരും ദിവസങ്ങളില്‍ എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. വടക്കന്‍ മാത്രമല്ല വടക്കു നിന്നും തെക്കു നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നായിരുന്നു പിള്ള പറഞ്ഞത്.

ഉടന്‍ രണ്ട് പേര്‍

ഉടന്‍ രണ്ട് പേര്‍

കെപിസിസി നിര്‍വ്വാഹക അംഗം ഉള്‍പ്പെടെയുള്ള രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്നും അതേസമയം അവരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അവരുമായി ചര്‍ച്ച തുടരുകയാണെന്നും പിള്ള പറഞ്ഞിരുന്നു.

English summary
Arvind Kumar Sharma, senior Haryana Congress leader, joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X