Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ആര്യാടന്‍

തിരുവനന്തപുരം: കെഎസ്ഇബിയ്ക്ക് ഈ വര്‍ഷം 2900 കോടിയുടെ റവന്യൂ കമ്മി കണക്കാക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടിയേ തീരു എന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. റവന്യൂ കമ്മി കൂടിയ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ആര്യാടന്‍ മുഹമ്മദ്.

കൂടുതല്‍ പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മിഷന്‍ 676 എന്ന പദ്ധതിയ്ക്കും സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. പദ്ധതിപ്രകാരം 676 ദിവസത്തിനുള്ളില്‍ 8.7 ലംക്ഷം പുതിയ സര്‍വീസ് വൈദ്യുതി കണക്ഷനുകള്‍ നല്‍കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മഹമ്മദ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Aryadan Muhammed

വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നത് റഗുലേറ്ററി കമ്മീഷനാണ്. കമ്മീഷന്‍ നിരക്ക് കൂട്ടാന്‍ നിര്‍ദ്ദേശിച്ചാല്‍ അത് നടപ്പാക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സബ്‌സിഡി നല്‍കാം. ഇന്ധന ചാര്‍ജ്ജ് ഇനത്തിലും കെഎസ്ഇബിയ്ക്ക് 2000 കോടിയുടെ ബാധ്യതയുണ്ട്. എന്നാല്‍ ഇത് നികത്താന്‍ പെറ്റീഷന്‍ സമര്‍പ്പിയ്ക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ്.

നിരക്ക് വര്‍ധനയ്ക്ക് വകുപ്പ് തന്നെ താത്പര്യമെടുത്ത് സാഹചര്യത്തില്‍ വരവ് ചെലവു കണക്കുകള്‍ റഗുലേറ്ററി കമ്മീഷന് മുന്പാകെ സമര്‍പ്പിയ്ക്കുന്പോള്‍ നിരക്ക് കൂട്ടാനുള്ള അനുമതി ലഭിയ്ക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+