കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിടവാങ്ങിയത് നിലമ്പുരുകാരുടെ കുഞ്ഞാക്ക, പാതിരാത്രിയും ജനസേവനത്തിനായി മാറ്റിവെച്ച നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരന്‍ ആര്യാടന്‍ മുഹമ്മദായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നിലമ്പൂരുകാര്‍ക്ക് തീരാനഷ്ടമാണ്.നിലമ്പൂരുകാര്‍ക്ക് കുഞ്ഞാക്കയായിരുന്നു ആര്യാടന്‍. ഒരു സഹായം ചോദിച്ച് ഏത് പാതിരാത്രിയിലും മുട്ടാവുന്ന വാതിലായിരുന്നു ആര്യാടന്‍.

നാട്ടുകാര്‍ ആര്യാടനെ കുഞ്ഞാക്കയെന്ന വിളിക്കാന്‍ ഈ കാരണം ധാരാളമായിരുന്നു. കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ മലപ്പുറത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായകരമായിരുന്നത് ആര്യാടന്‍ മുഹമ്മദിന്റെ കഠിനാധ്വാമായിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരന്നു ആ സമയം ഇടതുപക്ഷം.

1

നിലമ്പൂരുകാര്‍ ഏറ്റവുമധികം വോട്ട് നല്‍കി ചേര്‍ത്തുപിടിച്ചതും ആര്യാടന്‍ മുഹമ്മദിനെയാണ്. നിയമസഭയിലേക്ക് അദ്ദേഹം ആദ്യമായി ജനവിധി തേടിയെത്തിയതും നിലമ്പൂരില്‍ നിന്നാണ്. പക്ഷേ മലപ്പുറത്തെ ഒരു സീറ്റില്‍ വിജയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മുസ്ലീം ലീഗിനോടുള്ള കടുത്ത എതിര്‍പ്പ് ഒരുവശത്ത് ആര്യാടനുണ്ടായിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അധികം വേരോട്ടമുള്ള നിലമ്പൂരിലായിരുന്നു ആര്യാടന്‍ കരുത്ത് തെളിയിക്കേണ്ടിയിരുന്നത്. സഖാവ് കുഞ്ഞാലിയെന്ന കരുത്തന്‍ മുന്നില്‍ തടസ്സമായി നിന്നിരുന്നു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ മെല്ലെയാക്കിയതും കുഞ്ഞാലി മുന്നിലുള്ളതായിരുന്നു.

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

1965ലാണ് ആദ്യമായി നിയമസഭയിലേക്ക് അദ്ദേഹം മത്സരിക്കുന്നത്. ആ പോരാട്ടത്തില്‍ നിലമ്പൂരില്‍ നിന്ന് തോറ്റു. 67ലും മത്സരിച്ചെങ്കിലും കുഞ്ഞാലിയോട് തന്നെ തോല്‍ക്കാനായിരുന്നു വിധി. 1969ല്‍ കുഞ്ഞാലി കൊല്ലപ്പെട്ടതോടെ നിലമ്പൂര്‍ രാഷ്ട്രീയം മാറി മറിഞ്ഞു. കുഞ്ഞാലി വധത്തില്‍ 1969ല്‍ ആര്യാടന്‍ ജയിലിലായി. ഹൈക്കോടതി പക്ഷേ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

1977ലെ തിരഞ്ഞെടുപ്പിലാണ് നിലമ്പൂരില്‍ നിന്ന് ആദ്യമായി ആര്യാടന്‍ നിയമസഭയിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പ് ഇടതുമുന്നണിക്കൊപ്പമായിരുന്നു. ആ സമയം പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. ഇടതുമുന്നണിയില്‍ എംഎല്‍എ ആവാതെ വനം-തൊഴില്‍ മന്ത്രിയായി.

ആര്യാടന് വേണ്ടി സി ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. 1982ല്‍ ടികെ ഹംസയോടാണ് ആര്യാടന്‍ തോറ്റത്. 1987 മുതല്‍ 2011 വരെ ഒരു തിരഞ്ഞെടുപ്പിലും ആര്യാടന്‍ പരാജയപ്പെട്ടിട്ടില്ല.

1960ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത നേതാവായി ആര്യാടന്‍ മാറിയത്. 1962ല്‍ വണ്ടൂരില്‍ നിന്ന് കെപിസിസി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ഡിസിസി പ്രസിഡന്റ് ആരാകുമെന്ന ചോദ്യത്തിന് മറ്റ് ഉത്തരമൊന്നുമുണ്ടായിരുന്നില്ല.

1995 ആന്റണി മന്ത്രിസഭയിലും, 2004, 2005 വര്‍ഷങ്ങളിലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗമായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വൈദ്യുതി വകുപ്പായിരുന്നു ലഭിച്ചത്. തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കി. അതേസമയം ആര്യാടന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കുഞ്ഞാലി വധം.

നിലമ്പൂരിലെ എസ്റ്റേറ്റിലാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ആര്യാടനാണ് വെടിവെച്ചതെന്ന മൊഴിയും കുഞ്ഞാലി നല്‍കിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാനം വരെ ഈ കേസ് ആര്യാടനെ വേട്ടയാടി.

ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!

English summary
aryadan mohammed a rare congress leader from malappuram, his demise a big loss for party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X