ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ 'സോളാര്‍' കളങ്കിതര്‍ പങ്കെടുക്കുമോ? ആര്യാടന്‍ പങ്കെടുക്കില്ല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സോളാര്‍ റിപ്പോര്‍ട്ടിലെ 'കളങ്കിതര്‍' രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. കളങ്കിതരെ പടയൊരുക്കം വേദിയില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് നേരത്തെ ചെന്നിത്തല നടത്തിയ പ്രഖ്യാപനമാണ് പടയൊരുക്കത്തിന് ഭീക്ഷണിയായിരിക്കുന്നത്. പടയൊരുക്കം ഇന്ന് മലപ്പുറം ജില്ലയില്‍ പര്യടനം തുടങ്ങാനിരിക്കേ, ജില്ലയിലെ മുതിര്‍ന്ന നേതാവായ ആര്യാടന്‍ മുഹമ്മദ് ജാഥയില്‍പങ്കെടുക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. സോളാര്‍റിപ്പോര്‍ട്ട് പേര്പരമാര്‍ശിക്കുകയും ഗുരുതര ആരോപണം നേരിടുകയും ചെയ്ത ആര്യാടന്‍ മുഹമ്മദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന കാരണമാണു ജാഥയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമായി പറയുന്നത്. നടുവേദനയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ച് ശസ്ത്രക്രിയ കഴിഞ്ഞ ആര്യാടന്‍ നിലവില്‍ ആശുപത്രിയില്‍ചികിത്സയിലാണെന്നും ജാഥാക്യാപ്റ്റനെ നേരത്തെ വിവരം അറിയിച്ചു കഴിച്ചു. മലപ്പുറം ജില്ലയിലെ ആരോപണവിധേയനായ എപി അനില്‍കുമാര്‍ എംഎല്‍എയുടെ വിഷയത്തില്‍ ചെന്നിത്തല എന്ത് നിലപാട് സ്വീകരക്കുമെന്നാണ് നേതാക്കള്‍ ഉറ്റുനോക്കുന്നത്.

കണ്ണൂരില്‍ വീണ്ടും ആര്‍ എസ് എസ് ആക്രമണം; രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു, പിന്നിൽ ആർഎസ്എസ്?

മലപ്പുറം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും, മുന്‍ മന്ത്രിമാരുമായ ആര്യാടന്‍ മുഹമ്മദും, എ പി അനില്‍കുമാറുമാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടവര്‍. ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. പടയൊരുക്കം യാത്ര കാസര്‍കോട് നിന്ന് ആരംഭിക്കുന്നതിനു മുന്നേ യാത്രയ്ക്ക് ദോഷകരമായി ബാധിക്കുന്നവരെ ഉള്‍പ്പെടുത്തില്ലെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നവംബര്‍ 9ന് സഭയില്‍ വെക്കുമെന്ന് അറിഞ്ഞ് തന്നെ അദ്ദേഹം നടത്തിയ പ്രഖ്യാപനം വന്‍ വിവാദം വിളിച്ചു വരുത്തിയിരുന്നു.

vilambarajadha

ഇന്ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്ന രമേശ് ചെന്നിത്തല 'പടയൊരുക്കം' ജാഥയുടെ മുന്നോടിയായി മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ നടത്തിയ വിളംബര ജാഥ. 


ഈ സ്ഥിതി വിശേഷം നിലനില്‍ക്കേ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് തുടങ്ങുന്ന പടയൊരുക്കം ആരെയൊക്കെ ഉള്‍ക്കൊള്ളിക്കും, തള്ളുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജനജാഗ്രത യാത്രയില്‍ നിന്ന് ആരോപണ വിധേയനായ പി വി അന്‍വര്‍ എം എല്‍ എയെ മാറ്റി നിറുത്തിയിരുന്നു. ആ പാത പിന്തുടര്‍ന്ന് ജില്ലയില്‍ എ പി അനില്‍കുമാര്‍ എം എല്‍ എയെ അകറ്റി നിറുത്തുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഇന്ന് ജില്ലയില്‍ പ്രവേശിക്കുന്ന പടയൊരുക്കത്തിന് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ചേര്‍ന്ന് ജില്ലാതിര്‍ത്തിയായ ഐക്കരപ്പടിയില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് ആദ്യ സ്വീകരണ സമ്മേളനം കണ്ടോട്ടിയിലും ,രണ്ടാമത് വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയിലും നടക്കും.നാലര മണിയോടെ വേങ്ങര മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ കൊളപ്പുറത്ത് പൊതുസമ്മേളനമാരംഭിക്കും -കെ.സുധാകരന്‍, അബ്ദുസമദ് സമദാനി, കെ.എം.ഷാജി, ജാഥ ആറു മണിയോടെ കേന്ദ്രത്തിലെത്തും, ജാഥയില്‍ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലക്കു പുറമെ, വി.ഡി.സതീശന്‍, ഷിബു ബേബി ജോണ്‍, സി.പി.ജോണ്‍, തുടങ്ങി യു.ഡി.എഫ്.സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും - തുടര്‍ന്ന് ആദ്യ ദിന പരിപാടി തിരൂരങ്ങാടിയില്‍ സമാപിക്കും.

English summary
Aryadan will not be there in Ramesh Chennithalas 'Padayorukkam'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്