കണ്ണൂരില്‍ വീണ്ടും ആര്‍ എസ് എസ് ആക്രമണം; രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു, പിന്നിൽ ആർഎസ്എസ്?

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ആർഎസ്എസ് ആക്രമണം. രണ്ട് സിപിഎം പ്രവർ‌ത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ നെല്ലൂന്നിയിലാണ് സിപിഎം പ്രവർത്തകരെ വെട്ടികൊല്ലാനുള്ള ശ്രമം നടന്നത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

സൂരജ്,ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.കള്ള് ഷാപ്പ് തൊഴിലാളിയായ സൂരജിനെ ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു.തിരിച്ചു പോകും വഴിയാണ് ക്രിമിനല്‍സംഘം ജിതേഷിനെ വെട്ടിയത്. അതേസമയം കൂച്ചുപറമ്പ് ആയിത്തരയിൽ കഴിഞ്ഞ് ദിവസം ആർഎസ്എസുകാരന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടി വീട് തകർന്നിരുന്നു.

CPM workers

രഘുവിന്റെ വീട്ടിലായിരുന്നു സ്ഫോടനം നടന്നത്. വീടിന്റെ ജനൽ ചില്ലുകളും മറ്റും തകർന്നിരുന്നു. രഘുവിന്റെ മകൻ സജീവ ആർഎസ്എസ് പ്രവർത്തകനാണ്. വീണ്ടും കണ്ണൂരിൽ കലാപം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സിപിഎം ആരോപിക്കുന്നു.

English summary
Two CPM workers attacked in Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്