കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയും ഷെഫിനും ഒന്നിച്ചു; വിടില്ലെന്ന് അശോകന്‍; തീവ്രവാദി തന്നെ!! തട്ടിക്കൂട്ട് കല്യാണം

ഹാദിയ കേസ് അവസാനിച്ചെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഷെഫിനും ഹാദിയക്കും എവിടെയും പോകാനും കുടുംബ ജീവിതം നയിക്കാനും അവകാശമുണ്ട്.

Google Oneindia Malayalam News

കൊച്ചി: ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഷെഫിനെ അധിക്ഷേപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍. ഷെഫിന്‍ തീവ്രവാദിയാണെന്ന് അശോകന്‍ ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാനും അശോകന് ആലോചനയുണ്ട്. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അശോകന്‍. ഷെഫിന്‍ ജഹാനെതിരായ കേസില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അശോകന്‍ സൂചിപ്പിക്കുന്നത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം തട്ടിക്കൂട്ട് കല്യാണമാണെന്നും അശോകന്‍ പരിഹസിച്ചു...

റിവ്യൂ ഹര്‍ജി

റിവ്യൂ ഹര്‍ജി

ഹാദിയയുടെ വിവാഹം റദ്ദാക്കിക്കിയത് കേരളാ ഹൈക്കോടതിയാണ്. ഈ വിധി സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ സൂചിപ്പിക്കുന്നത്.

വിധി പൂര്‍ണമല്ല

വിധി പൂര്‍ണമല്ല

ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ചാണ് വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ചത്. വിധി പൂര്‍ണമല്ല എന്നാണ് അശോകന്‍ പറഞ്ഞത്.

വിവാഹം ബഹുമാനിക്കണമെന്ന് കോടതി

വിവാഹം ബഹുമാനിക്കണമെന്ന് കോടതി

ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. പ്രായപൂര്‍ത്തിയായ ഒരാളുടെ വിവാഹത്തെ ബഹുമാനിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹ വിഷയത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ അംഗീകരിക്കല്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

തട്ടിക്കൂട്ട് വിവാഹം

തട്ടിക്കൂട്ട് വിവാഹം

ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുമ്പോള്‍ ഹാദിയ വിവാഹിതയായിരുന്നില്ല. കോടതി നിര്‍ദേശ പ്രകാരം ഹാദിയയെ ഹാജരാക്കിയപ്പോഴാണ് വിവാഹം കഴിഞ്ഞെന്ന് അറിയിച്ചത്. അതുകൊണ്ടു തന്നെ ഇത് തട്ടിക്കൂട്ട് വിവാഹമാണെന്നും അശോകന്‍ പറഞ്ഞു.

അന്വേഷണം തുടരാം

അന്വേഷണം തുടരാം

സുപ്രീംകോടതി വിധിയെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. ഇന്ന് പ്രഖ്യാപിച്ച വിധി പൂര്‍ണമല്ല. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കുക മാത്രമാണ് ചെയ്തത്. അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് അശോകന്‍ ചൂണ്ടിക്കാട്ടി.

മുന്നോട്ട് പോകും

മുന്നോട്ട് പോകും

ഷെഫിന്‍ തീവ്രവാദിയാണെന്ന് കോടതിക്ക് തന്നെ ബോധ്യമുള്ളതു കൊണ്ടാകാം എന്‍ഐഎ അന്വേഷണം തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പരാതിയുമായി മുന്നോട്ട് പോകുമെന്നും അശോകന്‍ വ്യക്തമാക്കി.

തീവ്രവാദിക്കൊപ്പം

തീവ്രവാദിക്കൊപ്പം

ഒരു തീവ്രവാദിക്കൊപ്പം മകളെ വിവാഹം ചെയ്ത് അയക്കാന്‍ ഏതൊരു അച്ഛനും വിഷമമുണ്ടാകും. പക്ഷേ, കോടതി വിധി മാനിക്കുന്നു. വിധിയെ വിമര്‍ശിക്കുന്നില്ല. പൂര്‍ണ വിധിയല്ലിത്. റിവ്യൂ ഹര്‍ജി കൊടുക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അശോകന്‍ പറഞ്ഞു.

കേസ് തീര്‍ന്നിട്ടല്ല

കേസ് തീര്‍ന്നിട്ടല്ല

എന്‍ഐഎ അന്വേഷണം തുടരാനും ഹാദിയയോട് പഠനം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസ് തീര്‍ന്നിട്ടില്ല. തട്ടിക്കൂട്ട് വിവാഹമാണ് നടന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അശോകന്‍ പറഞ്ഞു.

ഹാദിയ കേസ് തീര്‍ന്നു

ഹാദിയ കേസ് തീര്‍ന്നു

്അതേസമയം, ഹാദിയ കേസ് അവസാനിച്ചെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഷെഫിനും ഹാദിയക്കും എവിടെയും പോകാനും കുടുംബ ജീവിതം നയിക്കാനും അവകാശമുണ്ട്. ക്രിമിനല്‍ വശങ്ങള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കാമെന്നാണ് കോടതി പറഞ്ഞതെന്നും അഭിഭാഷകന്‍ അറിയിച്ചു.

English summary
Hadiya Case: Father Ashokan response on Supreme Court Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X