കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ കൊലപാതകം; പ്രതികളെ പോലീസ് സഹായിച്ചു, എഎസ്ഐയും ഡ്രൈവറും കസ്റ്റഡിയിൽ!

  • By Desk
Google Oneindia Malayalam News

കോട്ടയം: കെവിന്റെ കൊലപാത കേസിൽ എഎസ്ഐ ബിജുവും പോലീസ് ഡ്രൈവും കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. പുറത്ത് വന്ന ഫോണ്‍ സംഭാഷണം എഎസ്ഐയും ഷാനുചാക്കോയും തമ്മിലാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. എഎസ്ഐ ബിജു യുഡിഎഫ് ഭരണകാലത്തെ പോലീസ് അസോസിയേഷൻ നേതാവായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. കെവിനെ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, കൊലപാതകം, എന്നീ കുറ്റകൃത്യങ്ങളില്‍ ആരെല്ലാം പങ്കാളികളാണെന്ന് കണ്ടെത്തുമെന്നും ഐജി കോട്ടയത്ത് പറഞ്ഞു.

കെവിനെ തട്ടിയെടുത്ത സംഘത്തിന്റെ പിന്നാലെ വന്ന ഷാനുവിന്റെ വാഹനം എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പരിശോധിച്ചിരുന്നു. മാത്രമല്ല പിന്നീട് ഷാനുവും എഎസ്‌ഐയുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഈ വിവരങ്ങൾ പുറത്ത് വന്നതോടെ എഎസ്ഐയെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.

പോലീസ് അസേസിയേഷൻ നേതാവ്

പോലീസ് അസേസിയേഷൻ നേതാവ്


യുഡിഎഫ് ഭരണകാലത്തെ കാലത്തെ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് കസ്റ്റഡിയിലുള്ള എഎസ്‌ഐ ബിജു. ഇയാളാണ് ഷാനുവിനും സംഘത്തിനും സഹായം വാഗ്ദാനം ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനൊപ്പം പോലീസ് അസോസിയേഷന്‍ പരിപാടിയുടെ വേദി എഎസ്‌ഐ ബിജു പങ്കിടുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മുഖ്യപ്രതി ബന്ധപ്പെട്ടു

മുഖ്യപ്രതി ബന്ധപ്പെട്ടു

കൊലപാതക കേസുമായി ബന്ധപ്പെട്ട്ആറ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ബുധനാഴ്ച രാവിലയോടെയായിരുന്നു എഎസ്ഐയുമായി മുഖ്യപ്രതി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത്. ഇതോടെ കേസില്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വ്യക്തമാവുകയും ചെയ്തിരുന്നു.

പോലീസിന് തെറ്റ് സമ്മതിച്ചു

പോലീസിന് തെറ്റ് സമ്മതിച്ചു

കെവിൻ കൊസപാതകത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 60000 ത്തോളം പോലീസുകാര്‍ കേരളത്തില്‍ ഉണ്ട്. ഇതില്‍ ഏതെങ്കലും ഒന്നോ രണ്ടോ ആളുകള്‍ അന്യായം കാണിച്ചാല്‍ അത് പൊലീസിനും സര്‍ക്കാരിനും എതിരായി വരും. അതുകൊണ്ട് തന്നെയാണ് കര്‍ക്കശമായ നടപടികള്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രഥമദൃഷ്ട്യാ തന്നെ വലിയ അലംഭാവം

പ്രഥമദൃഷ്ട്യാ തന്നെ വലിയ അലംഭാവം


സാധാരണ നിലയ്ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി വരുമ്പോള്‍ എസ്ഐ ഉണ്ടാവുകയെന്നത് സ്വാഭാവിക നടപടി മാത്രമാണ്. ഗാന്ധിനഗര്‍ അതിര്‍ത്തിയിലെ പരിപാടി വൈകീട്ടാണ്. എന്നാല്‍ ഈ പരാതി രാവിലെയേ വന്നിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. ഉത്തരവാദിത്തപ്പെട്ട പൊലീസില്‍ നിന്നും വീഴ്ച ഉണ്ടാവരുത്. പ്രഥമദൃഷ്ട്യാ തന്നെ വലിയ അലംഭാവം ഉണ്ടായതായി വ്യക്തമായിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
കെവിനെ പ്രതികൾ മർദിച്ചത് ഇങ്ങനെ | Oneindia Malayalam
വാർത്തകൾ കെട്ടിച്ചമച്ചു

വാർത്തകൾ കെട്ടിച്ചമച്ചു

മാധ്യമങ്ങള്‍ അനാവശ്യമായി ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് വിമര്‍ശിക്കണം. പോലീസിന്റെ ഭാഗത്തെ വീഴ്ച വിമര്‍ശിക്കണം. എന്നാല്‍ കെവിന്റെ മരണത്തിന് കാരണമായത് മുഖ്യമന്ത്രിയുടെ സുരക്ഷയാണ് എന്ന രീതിയിലാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രിയാണ് പ്രതിയെന്ന മട്ടില്‍ വാര്‍ത്ത കൊടുക്കുന്നത് ശരിയാണോ? എന്നും പിണറായി ചോദിച്ചിരുന്നു.

English summary
ASI, driver helped accused in Kevin murder: IG Sakhare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X