പറഞ്ഞത് മാറ്റിപ്പറഞ്ഞ് ആസിഫ്!! വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കരുതെന്ന്!!

  • Posted By:
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരായ നിലപാട് മയപ്പെടുത്തി യുവതാരം ആസിഫ് അലി രംഗത്ത്. വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കരുതെന്ന് ആസിഫ് അലി പറയുന്നു. ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയായൻ കഴിയാത്തതു കൊണ്ടാണെന്നാണ് ആസിഫിന്റെ വിശദീകരണം. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ആസിഫ് അടക്കമുള്ള യുവതാരങ്ങൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. നടിക്ക് ശക്തനമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

asif ali

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ‌ചേർന്ന അമ്മയുടെ അടിയന്തര യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആസിഫ് ദിലീപിനെതിരെ ശക്തമായി രംഗത്തെത്തിയത്. അമ്മയുടെ യോഗത്തിലെ ആസിഫ് അടക്കമുളള താരങ്ങളുടെ നിലപാടുകളും നിർണായകമായിരുന്നു.

ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല.' എന്നായിരുന്നു ആസിഫിന്റെ ആദ്യ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവര്‍ക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടാണ് ആസിഫ് മാറ്റിയിരിക്കുന്നത്.

അതേസമയം ആസിഫിന്റെ പോസ്റ്റിന് ദിലീപ് ഫാൻസ് മറുപടി നൽകിയിട്ടുണ്ട്. പലരും രൂക്ഷ ഭാഷയിൽ തന്നെ ആസിഫിനെ വിമർശിച്ചിരുന്നു.

ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

English summary
asif change comment about dileep in actress attack case.
Please Wait while comments are loading...