Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ചെങ്കോട്ടയാകുമോ... ലീഗ് വിട്ട് സിപിഎമ്മിലേക്ക്; 2 മാസത്തിനുള്ളില്‍ എത്തിയത് 1500പേര്‍

മലപ്പുറം: വിവിധ പാര്‍ട്ടികള്‍വിട്ട് രണ്ടുമാസത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 1500പേര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഇതില്‍ പകുതിയിലധികംപേര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. ഇതിനുപുറമെ എസ്ഡിപിഐ, ബിജെപി പ്രവര്‍ത്തകരും സിപിഎ്മില്‍ എത്തിയിട്ടുണ്ട്.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പ്രചാരണം ആണ് ഇത്തരത്തിലൊരു മാറ്റത്തിന് വഴിവച്ചതെന്നാണ് അവകാശവാദം. വര്‍ഗീയ രാഷ്ട്രീയത്തോട് വിട പറയുക എന്ന പ്രമേയത്തില്‍ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 74 കേന്ദ്രങ്ങളിലാണ് രണ്ടു മാസം പ്രചാരണം നടത്തിയത്. മറ്റു പാര്‍ട്ടികള്‍വിട്ട് സിപിഎമ്മിലെത്തിയവര്‍ക്ക് ഈ കാമ്പെയ്‌നുകളില്‍ വെച്ച് സ്വീകരണവും നല്‍കി.

Malappuram CPM

കഴിഞ്ഞ ദിവസം വേങ്ങരയിലെ ഊരകത്ത് വെച്ചു നടന്ന പൊതുയോഗത്തില്‍ വച്ച്, വിവിധ പര്‍ട്ടികളില്‍നിന്നെത്തിയ 15 പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ യോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപി അനിലാണ് ഉദ്ഘാടനം ചെയ്തത്.

ഇതിനുപറമെ കഴിഞ്ഞ ദിവസങ്ങളിലായി എടപ്പാള്‍ മാണൂരില്‍ 10 പേരും പൊന്‍മള പള്ളിപ്പടിയില്‍ 8 പേരും സിപിഎമ്മിലെത്തിയിരുന്നു. ഇവര്‍ക്കുള്ള സ്വീകരണ യോഗങ്ങള്‍ കെടി ജലീലും ടികെ ഹംസയുമാണ് ഉദ്ഘാടനം ചെയ്തത്. പ്രദേശിക പ്രശ്‌നങ്ങളും സംഘടനാ തലത്തിലെ ആദര്‍ശങ്ങളിലുള്ള വ്യത്യാസങ്ങളുമാണു കൂടുതല്‍പേര്‍ സി.പി.എമ്മിലെത്താന്‍കാരണമെന്നു സി.പി.എം നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+