കെപിഎസി ലളിതയ്ക്കെതിരെ വടക്കാഞ്ചേരിയില്‍ വീണ്ടും പോസ്റ്ററുകള്‍... സിപിഎം കുഴങ്ങുമോ?
വടക്കാഞ്ചേരി: എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് എതിരെ വടക്കാഞ്ചേരിയില്‍ വീണ്ടും പോസ്റ്ററുകള്‍. കെപിഎസി ലളിതയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ നേരത്തേയും മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
'ഇടതുപക്ഷത്തിന് തെറ്റുപറ്റുന്നു' എന്ന് എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് വടക്കാഞ്ചേരി പാലസ് റോഡ്, ഓട്ടുപാറ, പുല്ലാനിക്കാട് എന്നിവിടങ്ങളില്‍ വ്യാപകമാകുന്നത്. 'വടക്കാഞ്ചേരിയിലെ ജനകീയ മുഖങ്ങള്‍ തഴയപ്പെടുന്നു', 'ഇത് ഒരു വിമതന്റെ ശബ്ദമല്ല, പതിനായിരക്കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ അപേക്ഷയും വികാരവുമാണ്. മാനിക്കാതെ പോകരുത്' ... ഇങ്ങനെയൊക്കെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.

നൂലില്‍ കെട്ടി ഇറക്കിയ താലപ്പൊലിമയുടെ സേവനം ഈ നാടിനാവശ്യമില്ല എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'വടക്കാഞ്ചേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവിനെയാണ് ഈ നാടിനാവശ്യം', 'ഈ പ്രതിഷേധം ജനങ്ങളുടെ വികാരമായി മാറുന്നു' എന്നൊക്കെ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വടക്കാഞ്ചേരിയുടെ ജനകീയ നായകന് സേവ്യര്‍ ചിറ്റിലപ്പിള്ളിയെയാണ് മണ്ഡലത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്പറഞ്ഞും ഫഌക്സ് ബോര്‍ഡ് ഇറങ്ങിയിരുന്നു.
സിനിമാതാരം കെപിഎസി ലളിതയെയാണ് സിപിഎം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല.കെപിഎസി ലളിതയുടെ പേര് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തത് മുതല്‍ മണ്ഡലത്തില്‍ പ്രതിഷേധം വ്യാപകമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications