പത്രിക സമര്‍പ്പണത്തിനും രാഹുകാലം: കമ്യൂണിസ്റ്റുകാരും സമര്‍പ്പിച്ചത് മുഹൂര്‍ത്തം നോക്കി?
തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ രണ്ടാംദിനമായ ഏപ്രില്‍ 25ന് സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിരയായിരുന്നു. ഇതെന്താ ഇത്ര തിരക്കെന്ന് വരണാധികാരികള്‍ പോലും അമ്പരന്നുകാണും. പിന്നീടാണ് കാര്യം മനസിലായത്. തിങ്കളാഴ്ച്ച നല്ല ദിവസമാണ്. പോരാത്തതിന് നല്ല മുഹൂര്‍ത്തവും. സിപിഎം സ്ഥാനാര്‍ത്ഥികളടക്കം പത്രിക സമര്‍പ്പിച്ചത് ശുഭ മുഹൂര്‍ത്തം നോക്കിയാണെന്നാണ് പറയപ്പെടുന്നത്.

തിരുവനന്തപുരം ജില്ലയില്‍ നേമത്തെ സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിയടക്കമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ഡോ ടിഎന്‍ സീമ, ജമീല പ്രകാശം, അഡ്വ ആന്റണി രാജു, അഡ്വ എഎ റഷീദ്, ഐബി സതീഷ്, സി ദിവാകരന്‍, ഡികെ മുരളി, സികെ ഹരീന്ദ്രന്‍, വി ശശി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ശബരിനാഥന്‍, വി സുരേന്ദ്രന്‍പിള്ള, കെ ചന്ദ്രബാബു, പാലോട് രവി എന്നിവരും പത്രിക സമര്‍പ്പിച്ചു. ഇവരെല്ലാം തന്നെ മൂഹൂര്‍ത്തം നോക്കിയാണ് എത്തിയതെന്നാണ് പറയപ്പെടുന്നത്.
പത്രികാസമര്‍പ്പണത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച ഏഴ് പത്രികകളാണ് ലഭിച്ചതെങ്കില്‍ രണ്ടാംദിനത്തില്‍ 21 പത്രികകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ 11സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. നാല് യുഡിഎഫ് സ്ഥാനാര്‍ഥികളും ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയും പത്രിക നല്‍കിയവരില്‍ പെടും. എന്‍ഡിഎയുടെ കാട്ടാകട മണ്ഡലം സ്ഥാനാര്‍ത്ഥി പികെ കൃഷ്ണദാസാണ്കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎയുടെയും മൂന്ന് സ്ഥാനാര്‍ഥികളാണ് ഇതുവരെ പത്രിക നല്‍കിയിട്ടുണ്ട്. പത്രിക സമര്‍പണത്തിന്റെ അവസാന തീയതി ഏപ്രില്‍ 29 ആണ്.
തിരുവന്തപുരത്ത് പത്രിക സമര്‍പ്പിച്ചവരില്‍ കോടീശ്വരന്‍ യുഡിഎഫിന്റെ അരുവിക്കര സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥനാണ്. ഒന്നേകാല്‍ കോടിയുടെ സ്വത്തുണ്ടെന്നാണ് ശബരീനാഥന്‍ വരണാധികാരിക്കു മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപമുള്‍പ്പെടെയുള്ള ജംഗമസ്വത്തുക്കള്‍ 60,31,533 രൂപയുടേതാണ്. വിവിധയിടങ്ങളിലായി ആകെ 52 ലക്ഷം രൂപയുടെ സ്ഥാവര വസ്തുക്കളുടെ ആസ്തിയുമുണ്ട്. സ്ഥാവര ജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ 1,12,31,533 രൂപയാണ് ആകെ ആസ്തി. വിവിധ സര്‍വേ നമ്പറുകളിലായി കുടുംബസ്വത്ത് ഉള്‍പ്പടെ 52,00,000 രൂപ കമ്പോള വിലയുള്ള ഭൂസ്വത്തും ശബരീനാഥനുണ്ട്.












Click it and Unblock the Notifications