കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുത്... ഉമ്മന്‍ ചാണ്ടിയ്ക്ക് തിരിച്ചടി, വിഎസിന് മാറ്റമില്ല
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ കോടതിയെ സമീപിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് ഒടുവില്‍ കോടതിയുടെ വിമര്‍ശനം. കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്നാണ് ജഡ്ജിയുടെ വാക്കാലുള്ള പരാമര്‍ശം.
ധര്‍മടത്ത് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ വിഎസ് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാതി. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താനാണ് വിഎസ് ശ്രമിയ്ക്കുന്നതെന്നായിരുന്നു വാദം.
എന്നാല്‍ വിഎസ് ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി ഹാജരായതാകട്ടെ സര്‍ക്കാര്‍ അഭിഭാഷകനും. ഇക്കാര്യവും കോടതി ചോദിച്ചു.

തിരുവനന്തപുരം കോടതി
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയത്. വിഎസില്‍ നിന്ന് ഒരുലക്ഷം രൂപ പിഴയായി ഈടാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

കളക്കളമാക്കരുത്
കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്നാണ് കോടതി പരാമര്‍ശിച്ചത്. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ വിഎസിന് അധികം സമയം അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ വക്കീല്‍
സര്‍ക്കാര്‍ അഭിഭാഷകനാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി ഹാരായത്. ഇക്കാര്യം ചോദിച്ചപ്പോള്‍ സ്വകാര്യ അഭിഭാഷകനായാണ് ഹാജരായത് എന്നായിരുന്നു മറുപടി.

ആവശ്യം തള്ളി
ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വിഎസ് നടത്തുന്നതിനെ അടിയന്തരമായി തടയണം എന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

വിഎസ് ഉറച്ച് തന്നെ
തന്റെ നിലപാടുകളില്‍ നിന്ന് പിറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിഎസ് അച്യുതാന്ദന്‍. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അക്കാര്യം കോടതിയെ ബോധിപ്പിയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications