കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വധഭീഷണി

  • By Desk
Google Oneindia Malayalam News

താനൂര്‍: താനൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വധഭീഷണി. മുന്‍ കോണ്‍ഗ്രസ് നേതാവായ വി അബ്ദുറഹ്മാനാണ് താനൂരിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് താനൂരിലെ ചാപ്പപ്പടിയില്‍ വെച്ച് പ്രചാരണത്തിനിടെ അബ്ദുറഹ്മാന് നേര്‍ക്ക് ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വലിയ വാക്കുതര്‍ക്കങ്ങളും നടന്നു. അതിനെല്ലാം ശേഷമാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ വധഭീഷണി ഉയര്‍ന്നിരിയ്ക്കുന്നത്.

V Abdurahman

വാട്‌സ് ആപ്പിലൂടെയാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഇപ്പോള്‍ ഖത്തറിലുള്ള താനൂര്‍ എടക്കടപ്പുറം സ്വദേശി നിസാര്‍ തേലത്താണ് വീഡിയോ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഇയാള്‍ മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണെന്നും ലീഗിന്റെ അറിവോടു കൂടെയാണ് ഈ ഭീഷണിയെന്നുമാണ് എല്‍ഡിഎഫിന്‍റെ ആരോപണം ആരോപിച്ചു.

'ഇപ്പോള്‍ കിട്ടിയതു കൊണ്ടായില്ല ഇനി വാര്‍ഡ് അടിസ്ഥാനത്തില്‍ കിട്ടുമെന്നും അബ്ദുറഹ്മാനുള്ളത് തിരഞ്ഞെടുപ്പിനു മുമ്പു തന്നെ കിട്ടുമെന്നുമാണ്' സന്ദേശത്തിലുള്ളത്. വി അബ്ദുറഹ്മാന്‍ ജില്ലാ പോലീസ് മേധാവിക്കും വരണാധികാരിയായ കലക്ടര്‍ക്കും പരാതിനല്‍കി.

കോണ്‍ഗ്രസ് നേതാവായ വി അബ്ദുറഹ്മാന്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പോടെയാണ് ഇടുപക്ഷത്തിനൊപ്പം ചേര്‍ന്നത്. പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുറഹ്മാന്‍ അന്നത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് വന്‍ വെല്ലുവിളിയായിരുന്നു ഉയര്‍ത്തിയിരുന്നത്.

English summary
Assembly Election 2016: Death Threat to Tanur LDF candidate V Abdurahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X