Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യത്തിന് അനുമതി വാങ്ങിയില്ലെങ്കില്‍ പണി പാളും... രണ്ട് വര്‍ഷം അഴിയെണ്ണാം

മലപ്പുറ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡീയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി) നോഡല്‍ ഓഫീസറില്‍ നിന്ന് അനുമതി വാങ്ങിയെങ്കില്‍ കര്‍ശന നടപടി. രാഷ്ട്രീയപാര്‍ട്ടികള്‍, പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി നല്‍കുന്ന പരസ്യങ്ങള്‍ക്കെല്ലാം അനുമതി വാങ്ങണം.

പരസ്യം പ്രചരിപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇതിനു വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കുറ്റങ്ങളിലുള്‍പ്പെടുത്തി രണ്ട് വര്‍ഷത്തെ തടവ്ശിക്ഷ വരെ ലഭിക്കാവുന്നതാണ്.

Election

സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലത്തിന്റെ പേര്, നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി, എന്നിവ സഹിതമാണ് അനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പത്രം/മാസിക, സര്‍ക്കുലേഷന്‍, പരസ്യത്തിന്റെ വലുപ്പം, പരസ്യം നല്‍കുന്നതിനുള്ള തുക തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയിലാണ് അപേക്ഷിക്കേണ്ടത്.

ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ വിഭാഗത്തില്‍ സോഷല്‍ മീഡിയയും ഉള്‍പ്പെടുന്നതിനാല്‍ ഇവയിലൂടെയുള്ള പരസ്യങ്ങള്‍ക്കും ബള്‍ക്ക് എസ്എംഎസ് - വോയ്‌സ് മെസേജുകള്‍ എന്നിവയ്ക്കും എംസിഎംസി യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി വാങ്ങാതെയുള്ള പരസ്യങ്ങള്‍ സമിതി കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കും. വിഡിയോ വാള്‍, റേഡിയോ, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും.

വിക്കിപീഡിയ പോലുള്ള കൊലാബറേറ്റീവ് പ്രൊജക്റ്റ്‌സ്, ബ്ലോഗ്- മൈക്രോ ബ്ലോഗുകള്‍, യൂ ട്യൂബ് പോലുള്ള കണ്‍ടെന്റ് കമ്മ്യൂനിറ്റീസ്, സോഷല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍, വെര്‍ച്ച്വല്‍ ഗെയിം വേള്‍ഡുകള്‍ എന്നിവ സോഷല്‍ മീഡിയ വിഭാഗത്തില്‍ ഉള്‍പ്പെടും. പണം നല്‍കി വാര്‍ത്ത നല്‍കുന്ന 'പെയ്ഡ് ന്യൂസ്' നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള നല്‍കുന്ന പരസ്യങ്ങളും മറ്റ് പ്രചാരണങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് പെയ്ഡ് ന്യൂസ് ഒബ്‌സര്‍വറുടെ കര്‍ശന നിര്‍ദേശമുണ്ട്. എംസിഎംസി. സെല്ലില്‍ ഏപ്രില്‍ 22 മുതല്‍ ഇതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പത്രിക അപേക്ഷയില്‍ തന്നെ സോഷല്‍ മീഡിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാനാര്‍ഥി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ് സൈറ്റുകള്‍ക്കും പരസ്യത്തിനായി നല്‍കിയ തുക, വെബ് സൈറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയതിനുള്ള തുക, ഉള്ളടക്കം തയ്യാറാക്കുന്നവര്‍ക്ക് നല്‍കുന്ന വേതനം എന്നിവ ഉള്‍പ്പെടുത്തണം. ഇതിനു വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുപ്പ് കുറ്റങ്ങളിലുള്‍പ്പെടുത്തി രണ്ട് വര്‍ഷത്തെ തടവ്ശിക്ഷ വരെ ലഭിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+