കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലത്തൂരില്‍ ചിത്രം പൂര്‍ണം; ശശീന്ദ്രന് തുടര്‍വിജയം സ്വപ്‌നമാകുമോ?

  • By ഷാ ആലം
Google Oneindia Malayalam News

യുഡിഎഫ് സ്ഥാനാര്‍ഥിയായി ജെഡിയുവിലെ പി കിഷന്‍ചന്ദ് കൂടി എത്തിയതോടെ എലത്തൂരില്‍ തെരഞ്ഞെടുപ്പുചൂടിനു കാഠിന്യമേറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍സിപിയിലെ എകെ ശശീന്ദ്രന്‍ ദിവസങ്ങള്‍ക്ക് മുന്‍പേ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിരുന്നു. പൊതുവെ ഇടതു ചായ്‌വുള്ള മണ്ഡലത്തില്‍ പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്താന്‍ ഇതുവഴി ശശീന്ദ്രനു സാധിച്ചു. മേഖലാ പ്രസിഡന്റ് വിവി രാജനാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി.

കോഴിക്കോട് ജില്ലയിലെ പുതിയ മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് എലത്തൂര്‍. മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമെത്തിയത് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. അന്ന് സിപിഎമ്മിലെ പിഎ മുഹമ്മദ് റിയാസ് 7736 വോട്ടിന് ഇവിടെ ലീഡ് ചെയ്തു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എകെ ശശീന്ദ്രന് ലഭിച്ചത് 14,654 വോട്ടിന്റെ ലീഡായിരുന്നു.

AK Saseendran

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതിനു തന്നെയായിരുന്നു മേല്‍ക്കൈ. 5499 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവനു നല്‍കിയത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മേല്‍ക്കൈ എല്‍ഡിഎഫിനു തന്നെ. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തിലെ ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, നന്‍മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളും എലത്തൂര്‍, ചെട്ടികുളം, എരഞ്ഞിക്കല്‍, പുത്തൂര്‍, മൊകവൂര്‍, പുതിയാപ്പ വാര്‍ഡുകളും എല്‍ഡിഎഫിനൊപ്പമായിരുന്നു. കാക്കൂര്‍ പഞ്ചായത്ത് മാത്രമായിരുന്നു യുഡിഎഫിനൊപ്പം.

താന്‍ ജയിച്ച മണ്ഡലത്തില്‍ ആദ്യമായാണ് എകെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്റെ ഏഴാമത്തെ മത്സരമാണിത്. 1980ല്‍ പെരിങ്ങളത്തുനിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1982ല്‍ എടക്കാട്ടേക്കു മാറി വിജയിച്ചു. 2006ല്‍ ബാലുശേരിയിലും ജയിച്ചു. ഇതിനിടെ 1987ലും 91ലും കണ്ണൂരില്‍ തോറ്റു. കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ കോണ്‍ഗ്രസിലൂടെയാണ് ശശീന്ദ്രന്‍ ഇടതുപക്ഷത്തെത്തിയത്.

നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ പി കിഷന്‍ചന്ദ് ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പയറ്റുന്നത്. 1988ല്‍ നടക്കാവ് വാര്‍ഡില്‍നിന്നായിരുന്നു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ആദ്യ പരീക്ഷണം. ആ വര്‍ഷംതന്നെ ജയിച്ച് ഡെപ്യൂട്ടി മേയറായി. തുടര്‍ന്നിങ്ങോട്ട് ഒരിക്കലൊഴികെ മറ്റെല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കാവ് വാര്‍ഡിനെ പ്രതിനിധീകരിക്കുന്നു. ജനതാദള്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, പാര്‍ലമെന്ററി ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

English summary
Kerala Assembly Election 2016: Elathur Constituency UDF candidate decided.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X