കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അക്കൗണ്ട് തുറക്കരുത്; ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കണം... ആന്റണിയുടെ എതിരാളി ആര് ?

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം എകെ ആന്റണിയുടെ ഭയം. തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ഇത് വ്യക്തമായിരുന്നു. നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് ഓരോ കോണ്‍ഗ്രസുകാരനും വ്രതമെടുക്കണമെന്നാണ് ആന്റണിയുടെ ആഹ്വാനം.

സിപിഎമ്മിനോടും ആന്റണിക്ക് എതിര്‍പ്പാണ്. അത് അക്രമ രാഷ്ട്രീയത്തിന്റെ പേരിലാണ്. കൊലപാതക രാഷ്ട്രീയത്തിലാണ് സിപിഎം ഇപ്പോഴും വിശ്വസിക്കുന്നത്. അതില്‍ നിന്ന് മുക്തരാകാന്‍ ഇടതിപക്ഷത്തിനെ അഞ്ച് വര്‍ഷം കൂടി പ്രതിപക്ഷത്ത് ഇരുത്തി രാഷ്ട്രീയ വനവാസം അനുവദിക്കണം.

AK Antony

സിപിഎമ്മിനെ കുറഞ്ഞ രീതിയില്‍ കുറ്റപ്പെടുത്തുമ്പോള്‍ ആന്റണിയുടെ മുഖ്യ എതിരാളി ബിജെപിയാകാനാണ് സാധ്യത. ഓരോ വേദിയിലും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും കുറ്റപ്പെടുത്താനാണ് ഏറെയും സമയം വിനിയോഗിക്കുന്നത്. മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ തര്‍ക്കങ്ങളുണ്ടാക്കി മതമൈത്രി തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തലുണ്ട്.

സ്വന്തം പാര്‍ട്ടിക്കാര്‍ക്കുമുണ്ട് താക്കീത്. വേദിയില്‍ തനിക്ക് വേണ്ടി വിശേഷണങ്ങള്‍ പറഞ്ഞില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. നാട് വളരണം. വികസനം വരണം. അതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടരണം. ഒരിക്കല്‍ കൂടി യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ വികസന കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തുമെന്നാണ് എകെ ആന്റണിയുടെ കണ്ടെത്തല്‍.

English summary
Assembly Election 2016: Is AK Antony fear BJP than CPM?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X