കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് ഇരവിപുരത്തോ കൊല്ലത്തോ...? ജയിച്ചാല്‍ മന്ത്രി!!!

Google Oneindia Malayalam News

കൊല്ലം: സിനിമ താരം മുകേഷ് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകും എന്ന് കേള്‍ക്കാള്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഇത്തവണ സത്യമാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം സമര്‍പ്പിച്ച പട്ടികയിലും പുതുക്കിയ പട്ടികയിലും മുകേഷിന്റെ പേരില്ല. എങ്കിലും മുകേഷ് സ്ഥാനാര്‍ത്ഥിയാകും എന്ന് തന്നെയാണ് പലരുടേയും വിശ്വാസം. മത്സരിച്ച് ജയിച്ചാല്‍ മന്ത്രി സ്ഥാനം പോലും ലഭിയ്ക്കും എന്നാണ് പറയുന്നത്.

മുകേഷിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണ്. എന്ന് പറഞ്ഞാല്‍ സിപിഐ കുടുംബം. എന്നിട്ടും അദ്ദേഹം സിപിഎം സ്ഥാനാര്‍ത്ഥിയാകുമോ? എന്തൊക്കെയാണ് മുകേഷിനുള്ള സാധ്യതകള്‍ എന്ന് കൂടി നോക്കാം.

ഇരവിപുരം

ഇരവിപുരം

മുകേഷിന്റെ വീട് ഇരവിപുരം മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ മുകേഷിനെ അവിടെ മത്സരിപ്പിയ്ക്കാന്‍ പലര്‍ക്കും താത്പര്യവും ഉണ്ടായിരുന്നു.

ആര്‍എസ്പിയുടെ മണ്ഡലം.

ആര്‍എസ്പിയുടെ മണ്ഡലം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എഎ അസീസ് ആയിരുന്നു ഇരവിപുരത്ത് നിന്ന് ജയിച്ചത്. ആര്‍എസ്പി ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. മുകേഷിനെ നിര്‍ത്തിയാല്‍ ഈ മണ്ഡലം തിരിച്ച് പിടിയ്ക്കാമെന്ന പ്രതീക്ഷയുണ്ട് സിപിഎമ്മിന്.

കൊല്ലത്ത്

കൊല്ലത്ത്

കൊല്ലം മണ്ഡലത്തിന്റെ കാര്യത്തില്‍ സിപിഎം ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഈ സഹാചര്യത്തില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കാം എന്ന നിര്‍ദ്ദേശം ജില്ലാ സെക്രട്ടറി തന്നെ മുന്നോട്ട് വച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചര്‍ച്ചയില്ലേ

ചര്‍ച്ചയില്ലേ

എന്തായാലും ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് വിവരം.

സിപിഎമ്മോ സിപിഐയോ

സിപിഎമ്മോ സിപിഐയോ

മുകേഷിന്റെ പിതാവ് ഒ മാധവന്‍ ആദ്യകാല സിപിഐ നേതാവാണ്. കമ്യൂണിസ്റ്റ് കുടുംബമാണ് മുകേഷിന്റേത്. അപ്പോള്‍ മുകേഷ് സിപിഎമ്മോ സിപിഐയോ?

സ്വതന്ത്രന്‍

സ്വതന്ത്രന്‍

സിപിഎം സ്വതന്ത്രനായോ സിപിഐ സ്വതന്ത്രനായോ മത്സരിയ്ക്കാന്‍ മുകേഷിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുസ്വതന്ത്രന്‍ എന്ന ലേബലില്‍ ആയിരിയ്ക്കും മത്സരിയക്കുകയാണെങ്കില്‍ മുകേഷ് രംഗത്ത് വരിക.

മന്ത്രിയാകും?

മന്ത്രിയാകും?

മുകേഷിനെ പോലെ ഒരാള്‍ ജയിച്ചുവന്നാല്‍ മന്ത്രിസ്ഥാനം കൊടുക്കുമോ? അത്തരത്തിലും ചില ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ടത്രെ. സാംസ്‌കാരികം, സിനിമ വകുപ്പുകള്‍ മുകേഷിന് നല്‍കിയേക്കുമെന്ന് പോലും ചര്‍ച്ചകള്‍ കൊഴുത്തു.

പരിചയം

പരിചയം

സംഗീത നാടക അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചതിന്റെ പരിചയം ഉണ്ട് മുകേഷിന്

English summary
Kerala Assembly Election 2016: Actor Mukesh may contest for LDF- report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X