ആന്റണി ശുദ്ധനെങ്കില്‍ ഹെലികോപ്റ്റര്‍ അഴിമതിയോ? നിര്‍മ്മല സീതാരാമന്റെ ചോദ്യം
തൊടുപുഴ: എകെ ആന്റണി ശുദ്ധനായിരുന്നെങ്കില്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി നടന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാന്‍. ആന്റണിക്ക് പ്രതിച്ഛായയില്‍ മാത്രമാണ് താല്‍പര്യം. കേരളത്തില്‍ ഇരുമുന്നണികളും അഴിമതിയുടെ കാര്യത്തില്‍ സന്ധി ചെയ്തിരിക്കുകയാണ്- തൊടുപുഴയില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
കേരളത്തില്‍ ദലിത് യുവതികള്‍ക്ക് നേരെ ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവിടെ നിയമവാഴ്ച തകര്‍ന്നു. ദലിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു. എന്നാല്‍ കേരള സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക പോലും ഉണ്ടായില്ല- അവര്‍ കുറ്റപ്പെടുത്തി.

റബ്ബര്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ചുളള വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. റബ്ബര്‍ കര്‍ഷകരുടെ പുരോഗതിക്കായി പ്രയത്‌നിക്കേണ്ട റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ല. ശമ്പളം വാങ്ങുക എന്ന ലക്ഷ്യം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കുളളത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത ജീവനക്കാരാണ് ഇപ്പോള്‍ ബോര്‍ഡിലുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി.
കര്‍ഷകര്‍ക്ക് ഗുണകരമായി റബ്ബര്‍ ബോര്‍ഡിനെ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. റബ്ബര്‍ കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമുള്ളതിനാലാണ് റബ്ബര്‍ ഇറക്കുമതി ഗണ്യമായി കുറച്ചത്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റ്റിഎസ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ദേശീയ സമിതിയംഗം പിപി സാനു, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പി രാജന്‍, സ്ഥാനാര്‍ഥി എസ് പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications