സിപിഎമ്മിനേയും സിപിഐയേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിധീഷ് കുമാര്‍
വടകര: മദ്യനിരോധന വിഷയത്തില്‍ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ആവശ്യപ്പെട്ടു. ബിഹാറില്‍ മദ്യ നിരോധനം നടപ്പിലാക്കിയപ്പോള്‍ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ദേശീയതലത്തില്‍ തന്നെ മദ്യനിരോധനം പ്രാബല്യത്തില്‍ വരുത്തണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. വടകര കോട്ടപ്പറമ്പില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനതാദള്‍ യുണൈറ്റഡും കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ചപ്പോള്‍ സിപിഎമ്മും സിപിഐയും അതില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. ബിജെപി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുകയാണ്. ഇത് മൂടി വെക്കാന്‍ വൈകാരിക വിഷയങ്ങള്‍ ഇളക്കി വിടുകയാണ് ബിജെപി. ബി ജെപിക്കും പ്രധാനമന്ത്രി മോദിക്കും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സാധാരണക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് ഓര്‍മ്മ വരുന്നത്. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒുന്നം മോഡി നടപ്പിലാക്കിയിട്ടില്ല. എിന്നിട്ടും പുതിയ വാഗ്ദാനങ്ങള്‍ നല്‍കിക്കാണ്ടിരിക്കുകയാണ് പ്രധാനമന്ത്രിയെും നിധീഷ് കുമാര്‍ കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷത്തിനുള്ള അത്ഭുതകരമായ വികസനമാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്നത്. വ്യാവസായിക-കാര്‍ഷിക മേഖലയില്‍ കേരളം നേടിയ പുരോഗതി ശ്രദ്ധേയമാണ്. കേരളത്തില്‍ നിലനില്‍ക്കു ന്ന സഹിഷ്ണുതയും മത സൗഹാര്‍ദവും രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുസമദ് സമദാനി എംഎല്‍എം നിധീഷ് കുമാറിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തി.
വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പുത്തൂര്‍ അസീസ് അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, ബിഹാര്‍ ജനതാദള്‍ നേതാക്കളായ അരു കുമാര്‍ ശ്രീവാസ്തവ, ശ്യാംരജക്, വടകര മണ്ഡലം സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍, കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുല്ല, പേരാമ്പ്ര മണ്ഡലം സ്ഥാനാര്‍ത്ഥി മുഹമ്മദ് ഇഖ്ബാല്‍, അഡ്വ സി വത്സലന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. എംകെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications