കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരോട് ഉമ്മന്‍ ചാണ്ടി പറയുന്നതെന്ത്...? ഇതാ നോക്കൂ!!!

  • By Desk
Google Oneindia Malayalam News

കോട്ടയം: കേരളം മുഴുവന്‍ ഓടിനടന്ന് യുഡിഎഫിന് വേണ്ടി വോട്ടു തേടുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി സഭയുടെ നായകനെന്ന നിലയ്ക്ക് ഭരണത്തിന്റെ അംഗീകാരമായി ഒരു തവണ കൂടി അവസരം കിട്ടണമെന്നുള്ളതും ഈ ഓടി നടപ്പിന് പിന്നിലുണ്ട്.

കേരളത്തിലങ്ങോളമിങ്ങോളം ഓടി നടക്കുമ്പോഴും താന്‍ സ്ഥാനാര്‍ഥിയായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ കൂടി കാണാന്‍ സമയം കണ്ടെത്തേണ്ടേ. അത്യാവശ്യം തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകള്‍ക്ക് പങ്കെടുത്ത ശേഷം മറ്റ് മണ്ഡലങ്ങള്‍ക്കായി സമയം ചെലവഴിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ പതിവ്. രണ്ട് ദിവസം കൊണ്ട് എട്ട് പഞ്ചായത്തുകളിലൂടെ മണ്ഡല പര്യടനവും നടത്തും.

Oommen Chandy puthuppally

ഇത്തവണയും ഈ പതിവിന് മാറ്റമുണ്ടാകാനിടയില്ലെന്നാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന സൂചന. നിയോജക മണ്ഡലം കണ്‍വെന്‍ഷന് ശേഷം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഗ്രാമപഞ്ചായത്തായ പുതുപ്പള്ളിയിലെ കുടുംബസംഗമങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.

സര്‍വ്വെകള്‍ക്ക് വലിയ പ്രധാന്യം കൊടുക്കുന്നില്ലെന്നും സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളതെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പുതുപ്പള്ളിയിലെ ബൂത്ത് തല കുടുംബയോഗത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളും യാത്ര ചെയ്ത് കാര്യങ്ങള്‍ വ്യക്തമായി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തനിക്ക് മനസിലായ കാര്യമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

തര്‍ക്കവും വഴക്കുമല്ല, കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഭരണ വിരുദ്ധതരംഗമില്ലെന്ന് മാത്രമല്ല ഇപ്പോള്‍ എന്നത്തേക്കാളും യുഡിഎഫ് യോജിച്ചാണ് മുന്നോട്ടു പോകുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും സര്‍വ്വെ പ്രവചനങ്ങള്‍ എതിരായിരുന്നു. എന്നാല്‍ ഫലം യുഡിഎഫിന് അനുകൂലമായി- അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി.

ഏറ്റവും താഴെത്തട്ടിലുള്ള ബൂത്ത് തലപ്രവര്‍ത്തനങ്ങളുടെ ചിട്ടവട്ടങ്ങള്‍ അദ്ദേഹം പ്രവര്‍ത്തകരെ ഒരിക്കല്‍ കൂടി പരിചയപ്പെടുത്തി. ആദ്യം സ്ഥാനാര്‍ഥിയുടെ പേരിലുള്ള അഭ്യര്‍ഥന, തുടര്‍ന്ന് മുന്നണിയുടെ നോട്ടീസ്, സ്ലിപ്പ് വിതരണം തുടങ്ങി ഓരോന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിജയത്തെക്കുറിച്ചുള്ള ആത്മവിശ്വാസം നല്ലതാണ്. അത് അതിരുകടക്കാതെ നോക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രവര്‍ത്തകരെ കണ്ടില്ലെന്ന് ആരും പരാതി പറയരുത്. എല്ലാവരെയും നേരില്‍ കാണുകയും അവരെ കേള്‍ക്കുകയും ചെയ്യണം. തങ്ങളെ അവഗണിച്ചുവെന്ന ഫീലിങ് അവര്‍ക്കുണ്ടാകരുത്-ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

പ്രസംഗത്തിന് മാത്രമല്ല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പങ്കുവയ്ക്കാനുള്ള വേദികൂടിയാണ് കുടുംബയോഗങ്ങളെന്നു പറഞ്ഞ അദ്ദേഹം പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും നല്‍കി. പ്രമുഖ നേതാക്കള്‍ യോഗത്തിനെത്തി.

English summary
Assembly Election 2016: Oommen Chandy's election campaign at his on Panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X