Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയോ...? പിണറായി പറയുന്നു

തൃശ്ശൂര്‍: മുഖ്യമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കുന്നംകുളത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയെ പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്.

ജനങ്ങള്‍ നിരാകരിക്കുമെന്ന സത്യം മനസിലാക്കിയപ്പോഴാണത്രെ മുഖ്യമന്ത്രി ഈ അവസ്ഥയിലെത്തിയത്. ഓര്‍മ്മയില്ലാതെയല്ല, ബോധപൂര്‍വ്വമാണ് എല്‍ഡിഎഫ്.ചെയ്ത കാര്യങ്ങളെല്ലാം മുഖ്യമന്ത്രി മറച്ച് വെയ്ക്കുന്നത്. പ്രകൃതിക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനൊന്നും സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. പോക്കറ്റ് വീര്‍ത്ത് വരണമെന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് പിണറായി പരിഹസിച്ചു.

Pinarayi Vijayan

കര്‍ഷകരോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ് പിണറായിയുടെ പ്രസംഗത്തില്‍ നിറഞ്ഞ് നിന്നത്. 1300 ലേറെ കര്‍ഷകരാണ് അഞ്ച് വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ ഒരു കര്‍ഷകന് പോലും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല. കാര്‍ഷിക രംഗം കുതിച്ചുയരാന്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. ഉത്പാദനം വര്‍ധിക്കുമ്പോള്‍ വിലയും ഉറപ്പാക്കണം. യുവജനങ്ങളെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+