Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയതാര്...? കേരളം കാത്തിരുന്ന ചോദ്യത്തിന് ഉത്തരം

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഏറ്റവും അധികം വേട്ടയാടിയിട്ടുള്ള നേതാവായിരിയ്ക്കും പിണറായി വിജയന്‍. ലാവലിന്‍ കേസ് തൊട്ട് ഫാരിസ് അബൂബക്കറും കമല ഇന്റര്‍നാഷണലും അടക്കം പിണറായി വിജയനെ കുറിച്ച് ഉയരാത്ത ആരോപണങ്ങളില്ല. അദ്ദേഹത്തിന്‍റെ വീടിനെ കുറിച്ച് പ്രചരിച്ചിരുന്ന വ്യാജ വാര്‍ത്തകള്‍ തന്നെ അത്രയധികമായിരുന്നു.

സിപിഎമ്മിലെ നവലിബറല്‍, മുതലാളിത്തവാദി തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നത് പാര്‍ട്ടി ബന്ധുക്കള്‍കൂടിയായിരുന്നു. അങ്ങനെയുള്ള പിണറായി വിജയന് ആരാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതിനുള്ള തുക നല്‍കിയത് എന്നറിയാമോ?

Pinarayi Vijayan

അത് വലിയ വ്യവസായികളോ, ഉദ്യോഗസ്ഥരോ, പൗര പ്രമുഖരോ അല്ല. ഒരു കൂട്ടം വയോജനങ്ങളാണ്. പത്തനാപുരം ഗാന്ധിഭവനിലെ 'അമ്മമാര്‍' സ്വരുക്കൂട്ടിയ പണം എകെജി സെന്ററിലെത്തിയാണ് കൈമാറിയത്.

പിണറായി വിജയന്റെ നവകേരകള മാര്‍ച്ചിനിടെ അദ്ദേഹം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അവിടത്തെ അന്തേവാസികളുമായി കുറേ സമയം ചെലവഴിയ്ക്കുകയും ചെയ്തിരുന്നു. ഗാന്ധിഭവന്‍ കുടുംബത്തില്‍ ആയിരത്തി ഇരുനൂറില്‍ പരം അംഗങ്ങളുണ്ട്.

പിണറായി വിജയന് മാത്രമല്ല ഇത്തരത്തില്‍ കെട്ടിവയ്ക്കാനുള്ള പണം ലഭിച്ചത്. തവനൂരിുലെ ഇടത് സ്വതന്ത്രനായ കെടി ജലീലിന് വൃദ്ധസദനത്തിലെ അന്തേവാസികളാണ് പണം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+