വിഎസിനുവേണ്ടി വോട്ട് ചോദിച്ചത് തെറ്റായെന്ന് ഏറ്റുപറച്ചില്‍!!! ആരുടെ വക?
അരൂർ: ആദ്യകാലങ്ങളില്‍ കണിച്ചുകുളങ്ങരയിലെ ഓരോ വീട്ടിലും കയറിഇറങ്ങി വിഎസ് അച്യുതാനന്ദനുവേണ്ടി വോട്ട് ചോദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് മെമ്പറുമായ പ്രീതി നടേശന്‍.
എസ്എന്‍ഡിപി യോഗം വിഭാവനം ചെയ്ത മൈക്രോ ഫിനാന്‍സ് സംരംഭങ്ങളെ തകര്‍ക്കാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കം. എന്നാല്‍ സുതാര്യമായ മൈക്രോഫൈനാന്‍സിങ്ങിലൂടെ ലക്ഷക്കണക്കിനു വനിതകള്‍ക്ക് സ്വാശ്രയത്വം ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഇടതു വലതു മുന്നണികളുടെ ദുര്‍ഭരണത്തിന്റെ പരിണിത ഫലമായി പാരമ്പര്യ തൊഴിലുകള്‍ നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്രയമായത് എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫൈനാന്‍സ് സംരംഭം ആയിരുന്നു. പിന്നാക്കക്കാരിലും രാഷ്ട്രീയധികാരം എത്തിയാലേ നാട്ടില്‍ സമത്വം പുലരൂ .നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ കേരളത്തില്‍ എന്‍ഡിഎയെ അധികാരത്തിലെത്തിക്കണമെന്നും പ്രീതി നടേശന്‍ അഭ്യര്‍ത്ഥിച്ചു .
അരൂരിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രീതി. വെള്ളാപ്പള്ളി നടേശനൊപ്പം പ്രീതി നടേശനും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമാണ്. പ്രചാരണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളി നടേശന് ഹെലികോപ്റ്റര്‍ വിട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications