കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനി ആര് പൊന്നാക്കും... ശ്രീരാമകൃഷ്ണനോ അജയ് മോഹനോ?

  • By Desk
Google Oneindia Malayalam News

മലപ്പുറം: അവ്യക്തതകള്‍ക്കും സംശയങ്ങള്‍ക്കുമൊടുവില്‍ പൊന്നാനിയില്‍ പിടി അജയ്‌മോഹന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും എന്ന കാര്യത്തില്‍ ഉറപ്പായി. ഇതോടെ പൊന്നാനിയിലെ ഇത്തവണത്തെ മത്സരം കനക്കും എന്ന് ഉറപ്പായി. 2011 ലെ തിരഞ്ഞെടുപ്പിന്ന് സമാനമാകും ഇത്തവണത്തേയും. പ്രധാന എതിരാളികള്‍ക്ക് ഒരു മാറ്റവും ഇല്ല. മത്സരഫലം എന്താകും എന്ന് മാത്രം കാത്തിരുന്നാല്‍ മതി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എംഎല്‍എയായ പി ശ്രീരാമകൃഷ്ണന്‍ തന്നെയാണ്.കഴിഞ്ഞ തവണ ശ്രീരാമകൃഷ്ണനോട് തോറ്റ അജയ് മോഹന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായെത്തുന്നു. എന്‍ഡിഎ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവര്‍ നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

P Sreeramakrishnan

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്ന പട്ടികയില്‍ മൂന്ന് പേരുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ നടത്തിയെ പ്രകടനം തുണച്ചത് അജയ് മോഹനെ ആയിരുന്നു. എന്നാല്‍ പൊന്നാനിയില്‍ ഹാട്രിക് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും ശ്രീരാമകൃഷ്ണന്റെ ജനകീയതയും മുതല്‍ക്കൂട്ടാകുമെന്നാണ് എല്‍ഡിഎഫ്‌കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

എല്‍ഡിഎഫും, എന്‍ഡിഎയും പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെകെ സുരേന്ദ്രന്റെ പരിചയസമ്പന്നത ഇരുമുന്നണികള്‍ക്കു മുന്നിലും ആശങ്കയുടെ നിഴല്‍ തീര്‍ക്കുന്നുണ്ട്. പൊന്നാനിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും കരുത്തു തെളിയിക്കുവാന്‍ മത്സരരംഗത്തുണ്ട്.

PT Ajaya Mohan

2011 ലെ തിരഞ്ഞെടുപ്പില്‍ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന്‍ വിജയിച്ചത്. തുടര്‍ന്ന് നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പൊന്നാനിയിലെ ഇടതുഭൂരിപക്ഷം എണ്ണായിരത്തിനു മേലെയാണ്. ഈയൊരു മാര്‍ജിനാണ് യുഡിഎഫ് തിരഞ്ഞെടുപ്പുവിജയത്തിന്റെ കടമ്പയായി മുന്നില്‍വയ്ക്കുന്നത്.

2011 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി നിരവധി അനുകൂല സാഹചര്യങ്ങള്‍ ഇരുമുന്നണികളും ഇത്തവണ കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പി ശ്രീരാമകൃഷ്ണന്‍ സാദ്ധ്യമാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് അനുകൂല ഘടകമായി കാണുന്ന പ്രധാന കാര്യം. പൊന്നാനിയിലെ രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിയ്ക്ക് അനുകൂലമാണെന്ന് പൊതുതിരഞ്ഞെടുപ്പുകളെ അവലംബമാക്കി ഇടതുമുന്നണി കണക്കുകൂട്ടുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരം പരിധിവിടില്ലെന്ന പ്രത്യാശയാണ് യുഡിഎഫ്‌കേന്ദ്രങ്ങള്‍ക്ക്.

എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുന്ന ബിജെപി ഏറ്റവും വലിയ മുന്നേറ്റമാണ് ഇത്തവണ കണക്കുകൂട്ടുന്നത്. 2011 ലെ തിരഞ്ഞെടുപ്പില്‍ 5600 വോട്ടുകളാണ് ബിജെപി നേടിയതെങ്കില്‍ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് നില മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് പൊന്നാനിയില്‍ നേടിയത്. 15600 വോട്ടാണ് അന്ന് ബിജെപിക്ക് ലഭിച്ചത്.

English summary
Kerala Assembly Election 2016: PT Ajay Mohan will contest against P Sreeramkrishnan at ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X