കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ 'വെറും' എസ്എഫ്‌ഐ നേതാവ്... അത്രയ്‌ക്കേ ഉള്ളോ?

Google Oneindia Malayalam News

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആവശ്യമേ ഇല്ല. ഉമ്മന്‍ ചാണ്ടി സ്വയം ഒഴിഞ്ഞാലല്ലാതെ ഒരിയ്ക്കലും ആ സീറ്റിനെ സംബന്ധിച്ച് ഒരു ചര്‍ച്ച വേണ്ടി വരില്ല.

എന്നാല്‍ സിപിഎമ്മിനെ സംബന്ധിച്ച് അങ്ങനെയേ അല്ല കാര്യങ്ങള്‍. ഏത് വിധേനയും ആ മണ്ഡലം പിടിച്ചെടുക്കണം എന്ന ചിന്ത സിപിഎമ്മിന് ഇല്ലെന്നാണ് തോന്നുന്നത്. പലപ്പോഴും ചാവേറുകളെ ഇറക്കി പരീക്ഷിയ്ക്കാനുള്ള ഒരു മണ്ഡലം ആയിട്ടാണ് അവര്‍ പുതുപ്പള്ളിയെ കാണുന്നത്.

Oommen Chandy and Jaik c thomas

ഇത്തവണ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയാണ് സിപിഎം ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മത്സരിപ്പിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ പ്രൊഫ സുജ സൂസന്‍ ജോര്‍ജ്ജിനെ രംഗത്തിറക്കിയ സിപിഎം പരാജയപ്പെട്ടത് 33,255 വോട്ടുകള്‍ക്കായിരുന്നു.

ഒരുകാലത്തും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സിപിഎമ്മിന് കഴിയാതിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. 2006 ല്‍ അന്നത്തെ തീപ്പൊരി എസ്എഫ്‌ഐ നേതായ സിന്ധു ജോയിയെ രംഗത്തിറക്കി നോക്കിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. അന്ന് 19,863 വോട്ടുകള്‍ക്കായിരുന്നു പരാജയം.

അതിന് മുമ്പ് ചെറിയാന്‍ ഫിലിപ്പിനെ ഇറക്കിയും സിപിഎം പരീക്ഷണം നടത്തിയിരുന്നു. 2000 ല്‍ ആയിരുന്നു ഇത്. അന്ന് ഭൂരിപക്ഷം ഇത്തിരി കുറഞ്ഞു. അതിന് മുമ്പ് റെജി സക്കറിയാസിനേയും വിഎന്‍ വാസവനേയം സിപിഎം ഈ മണ്ഡലത്തില്‍ പരീക്ഷിച്ചിരുന്നു.

ഇത്തവണയും റെജി സക്കറിയാസിന്റെ പേര് സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ത്‌നെ പിന്‍മാറുകയായിരുന്നു.

English summary
Kerala Assembly Election 2016: SFI state president Jaik C Thomas to take on Oomen Chandy at Puthuppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X