Get Updates
Get notified of breaking news, exclusive insights, and must-see stories!

കസേരയെടുത്ത് അടി, കല്ലേറ്... ഷിബുവിനും വിജയന്‍ പിള്ളയ്ക്കും പരിക്ക്

ചവറ(കൊല്ലം): തിരഞ്ഞെടുപ്പ് അടുത്താല്‍ അടിപിടിയും തര്‍ക്കവും എല്ലാം പതിവായിരിക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവങ്ങള്‍ ഒരുപക്ഷേ ഇത്തവണത്തെ മാത്രം പ്രത്യേകത ആയിരിക്കും.

താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന് മര്‍ദ്ദനമേറ്റിട്ട് അധികനാള്‍ ആയിട്ടില്ല. ഇപ്പോഴിതാ ചവറയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റിരിയ്ക്കുന്നു.

ചാനല്‍ പരിപാടിയ്ക്കിടെ ആയിരുന്നു ചവറയിലെ അക്രമ സംഭവങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയും ആയ ഷിബു ബേബി ജോണിനും എതിര്‍ സ്ഥാനാര്‍ത്ഥി സിഎംപിയുടെ എന്‍ വിജയന്‍ പിള്ളയ്ക്കും ആണ് മര്‍ദ്ദനമേറ്റത്. എന്താണ് സംഭവിച്ചത്...?

മനോരമ ന്യൂസ്

മനോരമ ന്യൂസ്

മനോരമ ന്യൂസിന്റെ 'കൊടിപ്പട' എന്ന പരിപാടി നടക്കുകയായിരുന്നു ചവറ മണ്ഡലത്തില്‍. അതിനിടയിലാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

കുടിവെള്ളം

കുടിവെള്ളം

വലിയ രാഷ്ട്രീയ പ്രശ്‌നം ഒന്നും ആയിരുന്നില്ല അക്രത്തിന് കാരണം എന്നതാണ് രസകരം. കുടിവെള്ള വിതരണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു സംഘര്‍ഷം തുടങ്ങിയത്.

കല്ലേറ്

കല്ലേറ്

സംഘര്‍ഷം കല്ലേറിലും കസേര എടുത്തുള്ള അടിയിലും ആണ് അവസാനിച്ചത്. കല്ലേറില്‍ ഷിബു ബേബി ജോണിന്റെ വലതുകൈയ്ക്ക് പരിക്കേറ്റു.

കസേരയടി

കസേരയടി

എതിര്‍ സ്ഥാനാര്‍ത്ഥിയായ സിഎംപിയുടെ എന്‍ വിജയന്‍ പിള്ളയ്ക്ക് കല്ലേറിലും കസേര കൊണ്ടുള്ള അടിയിലും ആണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്‍ ശരീരം മുഴുവന്‍ പരിക്കേറ്റിട്ടുണ്ട്.

എല്ലാം തകര്‍ത്തു

എല്ലാം തകര്‍ത്തു

സംഗതി എന്തായാലും പരിപാടിക്കായി കൊണ്ടുവന്ന എല്ലാ കസേരകളും ഇരുവിഭാഗം പ്രവര്‍ത്തകരും ചേര്‍ന്ന് തല്ലിത്തകര്‍ത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+