കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരിയ്ക്കണം എന്ന് പറഞ്ഞത് വിഎസ്; മുന്നോട്ട് വച്ചത് എന്തെല്ലാം...? യെച്ചൂരിയുടെ പച്ചക്കൊടി?

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് വിഎസ് അച്യുതാന്ദന്‍ തന്നെയാണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. അതിനര്‍ത്ഥം, വിഎസിന്റെ ആവശ്യത്തെ തുടര്‍ന്ന് മാത്രമാണ് പോളിറ്റ് ബ്യൂറോ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത് എന്ന് തന്നെയാണ്.

എന്നാല്‍ മത്സരിയ്ക്കണം എന്ന ആവശ്യം മാത്രമല്ല വിഎസ് മുന്നോട്ട് വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിന് ശേഷം തന്നെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ മുളയിലേ നുള്ളാന്‍ വിഎസ് തന്നെ ചില കാര്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

 മാറി നിന്നാല്‍

മാറി നിന്നാല്‍

താന്‍ മാറി നിന്നാല്‍ അത് മറ്റ് പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് കാരണമാകും എന്നാണ് വിഎസ് അച്യുതാനന്ദന്റെ ന്യായം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് ശരിയുമാണ്.

ദോഷമാകും

ദോഷമാകും

പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത എന്നും, വിഎസിനെ ഒതുക്കി എന്നും വാര്‍ത്തകള്‍ പ്രചരിയ്ക്കാനിടയുണ്ട്. അത് ഒഴിവാക്കാന്‍ താന്‍ മത്സരിയ്ക്കാന്‍ തയ്യാറാണെന്നാണത്രെ വിഎസ് അറിയിച്ചത്.

പാര്‍ട്ടി പറയണം

പാര്‍ട്ടി പറയണം

എന്നാല്‍ തന്റെ ആവശ്യപ്രകാരം മത്സരിയ്ക്കുന്നു എന്ന രീതിയില്‍ കാര്യങ്ങള്‍ വരരുത് എന്നായിരുന്നുവത്രെ വിഎസിന്റെ മറ്റൊരു ആവശ്യം. പാര്‍ട്ടിയുടെ അഭിപ്രായമായിട്ട് വേണം ഇതെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതിന്‌റെ ഭാഗമായിട്ടാണ് പോളിറ്റ് ബ്യൂറോ തീരുമാനം എന്ന് വിശ്വസിയ്‌ക്കേണ്ടി വരും.

 മുഖ്യന്‍ ആര്?

മുഖ്യന്‍ ആര്?

പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന സാഹചര്യത്തില്‍ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ വ്യക്തത വേണം എന്നും വിഎസ് ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

എല്ലാം തിരഞ്ഞെടുപ്പിന് ശേഷം

എല്ലാം തിരഞ്ഞെടുപ്പിന് ശേഷം

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിയ്ക്കും എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്.

ചുട്ട മറുപടി

ചുട്ട മറുപടി

സംസ്ഥാന സമിതിയില്‍ വിഎസിനെതിരെ രംഗത്തെത്തിയ എംഎം ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുട്ട മറുപടിയാണ് യെച്ചൂരി നല്‍കിയിട്ടുള്ളത്.

 യെച്ചൂരിയുടെ ഉറപ്പ്

യെച്ചൂരിയുടെ ഉറപ്പ്

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് വിഎസിന് സീതാറാം യെച്ചൂരി ഉറപ്പ് നല്‍കിയിട്ടുണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്തായാലും രണ്ട് പേരും ഇക്കാര്യത്തില്‍ ഒന്ുനം പ്രതികരിച്ചിട്ടില്ല.

 ഉറപ്പില്ലെന്ന് എസ്ആര്‍പി

ഉറപ്പില്ലെന്ന് എസ്ആര്‍പി

വിഎസിനെ മുഖ്യമന്ത്രിയാക്കാമെന്ന് കേന്ദ്ര നേൃത്വം ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറയുന്നത്.

ഒടുവില്‍ നടക്കുക

ഒടുവില്‍ നടക്കുക

കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലും വിഎസ് എങ്ങനെയാണ് നേതൃസ്ഥാനത്ത് എത്തിയത് എന്നത് സംബന്ധിച്ച് അറിയാവുന്നവര്‍ക്ക് ഇത്തവണത്തെ കാര്യത്തിലും ഉറപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Kerala Assembly Election 2016: Vs Achuthanandan requested to contest this time, raise some demands too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X