കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് വിഎസിന്റെ മറുപടി... നേരിട്ടല്ല, ഫേസ്ബുക്കില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിഎസിനെതിരെയുള്ള പ്രമേയം നിലവില്‍ക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞതായുള്ള വാര്‍ത്തകളോട് വിഎസ് ധര്‍മടത്ത് പ്രതികരിയ്ക്കും എന്നായിരുന്നു മിക്കവരുടേയും പ്രതീക്ഷ. എന്നാല്‍ ധര്‍മടത്ത് പിണറായിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച വിഎസ്, സോഷ്യല്‍ മീഡിയയിലൂടെ തനിയ്ക്ക് പറയാനുള്ളത് പറഞ്ഞു.

പിണറായിക്ക് വിഎസിന്റെ ഉപദേശം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ രണ്ട് ധ്രുവങ്ങളിലായിരുന്നവര്‍ക്കിടയിലെ മഞ്ഞുരുകലാണ് ഇതെന്നാണ് ഇടത് അനുഭാവികള്‍ വിലയിരുത്തുന്നത്.

തെറ്റിദ്ധാരണയ്ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കിയേക്കാവുന്ന വാക്കുകള്‍ അബദ്ധവശാല്‍ പോലും ഇടതുമുന്നണി നേതാക്കളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നാണ് വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച് വച്ചിരിയ്ക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കിട്ട്...

മാധ്യമ പ്രവര്‍ത്തകര്‍ക്കിട്ട്...

നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ കടുത്ത് സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത് എന്ന് പറഞ്ഞുകൊണ്ടാണ് വിഎസ് തുടങ്ങുന്നത്. വിവാദവ്യവസായം തഴച്ചുവളരാന്‍ ഇത് ധാരാളം മതിയെന്നും വിഎസ് പറയുന്നു.

അവിടെ തീരേണ്ട വിവാദം

അവിടെ തീരേണ്ട വിവാദം

തന്നെ കുറിച്ച് പിണറായി മോശമായി പരാമര്‍ശം നടത്തിയെന്ന് വാര്‍ത്തകള്‍ കണ്ടു. അക്കാര്യത്തില്‍ പിണറായി വിജയന്‍ വിശദീകരണവും നല്‍കി. അതോടെ ആ വിവാദം അവസാനിയ്‌ക്കേണ്ടതാണ്. എന്നാല്‍ അത് വീണ്ടും കൊഴുപ്പിയ്ക്കുകയാണെന്നാണ് വിഎസ് പറയുന്നത്.

അടിയ്ക്കാനുള്ള വടി

അടിയ്ക്കാനുള്ള വടി

വിവാദം തീരാത്തത് യുഡിഎഫിന്റേയും ബിജെപിയുടേയും നേതാക്കള്‍ക്ക് നിരന്ത്രം പ്രസ്താവനകള്‍ ഇറക്കാനുള്ള അവസരമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിഎസിന്റെ വിലയിരുത്തല്‍.

എന്താണ് യഥാര്‍ത്ഥ പ്രശ്‌നം

എന്താണ് യഥാര്‍ത്ഥ പ്രശ്‌നം

യഥാര്‍ത്ഥ പ്രശ്‌നം ഈ വിവാദമൊന്നും അല്ലെന്നാണ് വിഎസ് പറയുന്നത്. കേരള ചരിത്രത്തില്‍ ജനങ്ങളെയാകെ വഞ്ചിച്ച ഇത്തരം ഒരു ഭരണം മുമ്പുണ്ടായിട്ടില്ല. ഇവരെ അധികാരത്തില്‍ നിന്നിറക്കി ഒരു ജനപക്ഷ സര്‍ക്കാരിനെ അവരോധിയ്ക്കുകയാണ് ഇടതുപക്ഷത്തിന്റെ ദൗത്യം എന്നാണ് വിഎസ് പറയുന്നത്.

ഒറ്റമനസ്സോടെ

ഒറ്റമനസ്സോടെ

താനും പിണറായി വിജയനും അടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ ഒറ്റമനസ്സോടെ ഏറ്റെടുത്ത ദൗത്യമാണതെന്നും വിഎസ് പറയുന്നു.

ബിഷപ്പിന്റെ കഥ

ബിഷപ്പിന്റെ കഥ

അമേരിയ്ക്കയിലെ വേശ്യാലയങ്ങളെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് കാന്‍ബറിയിലെ ആര്‍ച്ച് ബിഷപ്പിനോട് പത്രപ്രവര്‍ത്തകര്‍ ചോദിച്ച കഥ പറഞ്ഞാണ് വിഎസ് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

വിഎസിന്റെ പോസ്റ്റ്

ഇതാണ് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Assembly Election 2016: VS Achuthanandan's reply to Pinarayi Vijayan's remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X