ലക്ഷ്മി നായര്‍ക്ക് തുണയായി കോടതി മാത്രമല്ല, 'ഇരട്ട ചങ്കന്റെ' സര്‍ക്കാരും രംഗത്ത്...

  • By: Akshay
Subscribe to Oneindia Malayalam
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്ക് അനുകൂലമായി സര്‍ക്കാരും രംഗത്ത്. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പോര് വിളിച്ച് അപമാനിച്ച കേസിലാണ് ലക്ഷ്മി നായര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍സ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ദളിത് പീഡനക്കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ലക്ഷ്മി നായര്‍ക്ക് അനുകൂലമനായ സര്‍ക്കാരിന്റെ വാദം.

ദളിത് പീഡനക്കേസില്‍ ജാമ്യം ലഭിക്കില്ലെന്നിരിക്കെ കേസ് റദ്ദ് ചെയ്യണമെന്നായിരുന്നു ലക്ഷ്മി നായരുടെ ആവശ്യം . എന്നാല്‍ ഇത് കോടതി അനുവദിച്ചില്ല . കേസ് റദ്ദ് ചെയ്യുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ വക്കീല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിധിക്കുകയായിരുന്നു.

 അധിക്ഷേപിച്ചു

അധിക്ഷേപിച്ചു

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് പേരൂര്‍ക്കട പോലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. പോലീസ് കേസ് എടുത്തെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

 വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

തന്റെ പരാതിയില്‍ പൊലീസ് അവധാനതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും മൊഴി രേഖപ്പെടുത്തിയത് പോലും ഉത്തരവാദപ്പെട്ട രീതിയില്‍ അല്ലെന്നും വ്യക്തമാക്കി വിവേക് വിജയഗിരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

 മനുഷ്യാവകാശ കമ്മീഷന്‍

മനുഷ്യാവകാശ കമ്മീഷന്‍

പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി വിചിത്രമാണെന്ന് നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു.

 കേസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്

കേസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്

മൊഴി എടുക്കാന്‍ എത്തിയത് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണെന്നും ലക്ഷ്മിനായരുടെ വസ്ത്രധാരണമുള്‍പ്പെടെയുളള വിഷയങ്ങളാണ് പോലീസുകാര്‍ തിരക്കിയതെന്നും ആരോപണമുണ്ട്്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് വ്യക്തമായി പരാതി നല്‍കിയിട്ടും അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്നും പറയുന്നു.

English summary
Atrocity case against Lakshmi Nair; LDF Government in her side
Please Wait while comments are loading...