വേളാപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; നബിദിനാഘോഷത്തിനിടെ വെട്ടിയവരെ തിരിച്ചറിഞ്ഞു

  • Written By:
Subscribe to Oneindia Malayalam

തിരൂര്‍: ഉണ്യാലില്‍ നബിദിനാഘോഷത്തിനിടെ ആക്രമണമുണ്ടായതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വേളാപുരത്ത് നബിദിന പരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ തിത്തീരുവിന്റെ പുരക്കല്‍ ഉനൈസിനാണ് (24) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. തുടര്‍ന്ന് മറ്റു പരിസരങ്ങളിലും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

തീരദേശത്ത് വിന്യസിച്ചിരുന്ന പോലീസുകാരില്‍ ഒരു സംഘത്തെ ഉടന്‍ വേളാപുരത്തേക്ക് വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. എപി വിഭാഗത്തിന് കീഴിലുള്ള വേളാപുരം സിറാജുല്‍ ഉലൂം മദ്‌റസ പരിസരത്ത് വച്ചാണ് ഉനൈസിന് വെട്ടേറ്റത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Photo

ആഘോഷ പരിപാടി അലങ്കോലമില്ലാതെ നടന്നു. ഉണ്യാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ ആക്രമണവും വേളാപുരത്ത് ഉനൈസിന് നേരെയുണ്ടായ ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് സൂചന. നേരത്തെ പറവണ്ണയില്‍ കമ്പവലി മല്‍സരവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം, താനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നബിദിന റാലിക്ക് നേരെ ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് അറിയിച്ചു. ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നബിദിന റാലിക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack again in Malappuram: CPM Worker injured at Tirur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്