സലീം കുമാര്‍ മനസ്സിന് കുഷ്ഠം ബാധിച്ച ശുംഭന്‍... നടിയുടെകാര്യത്തിൽ പൊട്ടിത്തെറിച്ച് ബൈജു കൊട്ടാരക്കര

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടേയും പള്‍സര്‍ സുനിയുടേയും നുണപരിശോധന നടത്തിയാല്‍ വിവാദങ്ങള്‍ എല്ലാം തീരും എന്നായിരുന്നു സലീം കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയത്. ഇതിരെതിരെ രൂക്ഷമായ പ്രതിഷേധമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്.

ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സലീം കുമാര്‍...? നുണപരിശോധന നടത്തിയാല്‍ അവിടെ തീരുമെന്ന്

ഇപ്പോഴിതാ സലീം കുമാറിനെ അതി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ ബൈജു കൊട്ടോരക്കര രംഗത്തെത്തിയിരിക്കുന്നു. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍ എന്നാണ് ബൈജു കൊട്ടാരക്കര സലീം കുമാറിനെ വിശേഷിപ്പിച്ചരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് തന്നെ നിര്‍ണായകമായ പല കാര്യങ്ങളും തുറന്ന് പറഞ്ഞ ആളായിരുന്നു ബൈജു കൊട്ടാരക്കര. പള്‍സര്‍ സുനിക്ക് പ്രമുഖ നടനുമായി ബന്ധമുണ്ടെന്നായിരുന്നു അന്ന് ബൈജു ആരോപിച്ചത്.

സലീം കുമാറിന് മറുപടി

സലീം കുമാറിന് മറുപടി

നടിയേയും നുണപരിശോധനയ്ക്ക് വിധേയയാക്കണം എന്ന് ആവശ്യപ്പെടുന്ന സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായാണ് ഇപ്പോള്‍ ബൈജി കൊട്ടാരക്കര രംഗത്തെത്തിയിരിക്കുന്നത്. മാക്ട സെക്രട്ടറി കൂടിയാണ് ബൈജു കൊട്ടാരക്കര.

പരിഹാസം

പരിഹാസം

സലീം കുമാറിന്... താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഉരയായി, മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണം എന്ന താങ്ങളുടെ അഭിപ്രായം നന്നായിരിക്കുന്നു- ഇങ്ങനെ പരിഹസിച്ചുകൊണ്ടാണ് ബൈജു കൊട്ടാരക്കര തുടങ്ങുന്നത്.

ഏത് കഠിന ഹൃദയനും

ഏത് കഠിന ഹൃദയനും

ഏത് കഠിന ഹൃദയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത ഒരു കാര്യം ആരെ സംരക്ഷിക്കാന്‍ ആണ് ഇങ്ങനെ പറയുന്നത് എന്നാണ് ബൈജു കൊട്ടാരക്കയുടെ ചോദ്യം. ദിലീപിന് പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവരില്‍ പ്രമുഖനാണ് സലീം കുമാര്‍.

ശവത്തില്‍ കുത്തുന്നവന്‍...

ശവത്തില്‍ കുത്തുന്നവന്‍...

സത്യം പുറത്ത് വരട്ടെയെന്നും അതുവരെ ദിലീപിനെ വേട്ടയാടരുത് എന്നും ഉള്ള അഭിപ്രായമാണ് തങ്ങള്‍ക്കും ഉള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുള്ള താങ്കള്‍ ഒരു കലാകാരനാണോ എന്നാണ് ബൈജു കൊട്ടാരക്കര സലീം കുമാറിനോട് ചോദിക്കുന്നത്.

ഓസ്‌കാര്‍ നേടിയാലും

ഓസ്‌കാര്‍ നേടിയാലും

ദേശീയ പുരസ്‌കാരം നേടിയ നടനാണ് സലീം കുമാര്‍. അക്കാര്യവും ബൈജു പറയുന്നുണ്ട്. ദേശീയ പുരസ്‌കാരമല്ല, ഓസ്‌കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാരന്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്.

മനസ്സില്‍ കുഷ്ഠം ബാധിച്ച ശുംഭന്‍

മനസ്സില്‍ കുഷ്ഠം ബാധിച്ച ശുംഭന്‍

ആ നിലക്ക് നോക്കുമ്പോള്‍ സലീം കുമാര്‍ ഒരു കലാകാരന്‍ അല്ല എന്നാണ് ബൈജു കൊട്ടാരക്കരയുടെ നിലപാട്. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്‍ എന്നാണ് സലീം കുമാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മാപ്പ് പറയണം

മാപ്പ് പറയണം

അല്‍പമെങ്കിലും മനസ്സാക്ഷിയോ ധാര്‍മികതയോ ഉണ്ടെങ്കില്‍ ആ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നടിയോട് മാപ്പ് പറയണം എന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നുണ്ട്. സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു.

പിഎം മനോജും രംഗത്ത്

പിഎം മനോജും രംഗത്ത്

സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പിഎം മനോജും രംഗത്തെത്തിയിരുന്നു. സലീം കുമാര്‍, നടിയെ നുണപറയുന്നവളായി ചിത്രീകരിക്കുകയാണെന്നും സലീം കുമാറിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ആയിരുന്നു പിഎം മനോജിന്റെ വിര്‍ശനം.

അക്കാര്യം സലീം കുമാര്‍ നിഷേധിക്കുമോ?

അക്കാര്യം സലീം കുമാര്‍ നിഷേധിക്കുമോ?

നടി ആക്രമിക്കപ്പെട്ടു എന്ന കാര്യം സലീം കുമാര്‍ നിഷേധിക്കുമോ എന്നും പിഎം മനോജ് ചോദിക്കുന്നുണ്ട്. നടി നുണപറയുന്നു എന്നാണ് സലീം കുമാര്‍ പറയുന്നത് എങ്കില്‍ അത് എങ്ങനെ ബോധ്യമായി എന്ന ചോദ്യവും പിഎം മനോജ് ഉന്നയിച്ചു. അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ അത് പോലീസിന് കൈമാറേണ്ടതല്ലോ എന്നും പിഎം മനോജ് പറയുന്നുണ്ട്.

ബൈജു ഉയര്‍ത്തിയ ആരോപണം

ബൈജു ഉയര്‍ത്തിയ ആരോപണം

നടി ആക്രമിക്കപ്പെട്ട കേസില്‍ ബൈജു കൊട്ടാരക്കര നേരത്തേയും ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പള്‍സര്‍ സുനിക്ക് പ്രമുഖ നടനുമായി ബന്ധമുണ്ട് എന്നതായിരുന്നു അതില്‍ പ്രധാനം. നടിയ്ക്ക് യാത്ര ചെയ്യാന്‍ വാഹനം വിട്ടുനല്‍കിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരേയും ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരുന്നു.

English summary
Attack Against Actress: Baiju Kottarakkara against Salim Kumar's Facebook post.
Please Wait while comments are loading...