നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക്... കുറ്റപത്രം ഉടന്‍തന്നെ? 'പ്രമുഖര്‍' കുടുങ്ങുമോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: മലയാളികളെ ഞെട്ടിച്ച സംഭവം ആയിരുന്നു പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചത്. പോലീസില്‍ പരാതി നല്‍കാനും ഒടുവില്‍ അത് സംബന്ധിച്ച് തുറന്ന് സംസാരിക്കാനും നടി തന്നെ തയ്യാറായത് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

Read Also: ദിലീപ് എന്ന നടനേയേ നിങ്ങള്‍ക്കറിയൂ, ഗോപാലകൃഷ്ണന്‍ എന്ന ഊളയെ അറിയില്ലെന്ന് രശ്മി; ദിലീപിന് വീണ്ടും...

രണ്ട് മാസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 17 ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോയ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം.

കാറില്‍ വച്ച് നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍... അതില്‍ നിര്‍ണായകമായ പല കാര്യങ്ങളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍...

കുറ്റപത്രം ഉടന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

90 ദിവസം

കേസ് രജിസ്റ്റര്‍ ചെയ്ത 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം. പല കേസിലും അത് നടക്കാറില്ലെങ്കിലും ഈ കേസില്‍ 90 ദിവസം പോലും എടുക്കില്ലെന്നത് പ്രതീക്ഷ നല്‍കുന്നതാണ്.

പള്‍സര്‍ സുനി

നടിയെ ആക്രമിച്ച പള്‍സര്‍ സുനി അടക്കം ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. പള്‍സര്‍ സുനി മാത്രമാണ് നടിയെ ആക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഗൂഢാലോചന?

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം തുടക്കം മുതലേ ആേേരാപണം ഉണ്ട്. മലയാള സിനിമയിലെ പ്രമുഖര്‍ക്ക് നേരെ ആയിരുന്നു അന്ന് ആരോപണങ്ങളുടെ മുന നീണ്ടത്.

പിന്നില്‍ ആരും ഇല്ലെന്ന്

തനിക്ക് പിറകില്‍ ആരും ഇല്ലെന്നായിരുന്നു പള്‍സര്‍ സുനി മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി എത്രത്തോളം വിശ്വാസ്യ യോഗ്യമാണ് എന്ന കാര്യത്തിലും സംശയം ഉണ്ട്.

ദിലീപിനെതിരെ

ജനപ്രിയ നായകന്‍ ദിലീപിനെതിരെ ആയിരുന്നു പലരും ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപനെ ചോദ്യം ചെയ്തു എന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ദിലീപും പോലീസും ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഒറ്റയ്ക്കാണെന്ന് വിശ്വസിക്കാന്‍ പറ്റുമോ?

പിറകില്‍ മറ്റാരും ഇല്ലാതെ സ്വന്തം താത്പര്യ പ്രകാരം ആണ് പള്‍സര്‍ സുനി ഇതെല്ലാം ചെയ്ത് എന്ന കാര്യം വിശ്വാസ്യ യോഗ്യമല്ല. നടി തന്നെ പിന്നീട് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ആണ് തെളിവ്.

ക്വട്ടേഷന്‍ നല്‍കിയ സ്ത്രീ

ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞു എന്നാണ് നടി അഭിമുഖത്തില്‍ പറയുന്നത്. ബാക്കി ഡീല്‍ എല്ലാം അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞത്രെ.

വീഡിയോ എടുക്കണം

വീഡിയോ എടുക്കണം എന്നായിരുന്നത്രെ അക്രമികളുടെ ആവശ്യം. ബാക്കി കാര്യങ്ങല്‍ ക്വട്ടേഷന്‍ നല്‍കിയ സ്ത്രീ സംസാരിക്കും എന്നും പറഞ്ഞു. എന്നാല്‍ പിന്നീട് നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.

ഫ്‌ലാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്ന്

വീഡിയോ എടുക്കാന്‍ സഹകരിച്ചില്ലെങ്കില്‍ ഫ്‌ലാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് ബലാത്സംഗം ചെയ്യും എന്നും ഭീഷണി മുഴക്കിയത്രെ. ഫ്‌ലാറ്റില്‍ അഞ്ച് പേര്‍ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞു എന്നാണ് അഭിമുഖത്തില്‍ നടി തന്നെ വെളിപ്പെടുത്തിയത്.

പല രീതിയില്‍ ഉപദ്രവിച്ചു

കാറില്‍ വച്ച് അക്രമികള്‍ തന്നെ പല രീതിയില്‍ ഉപദ്രവിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. താന്‍ ശരിക്കും നിസ്സഹായ ആയിപ്പോയ അവസ്ഥയിലായിരുന്നു എന്നും നടി പറയുന്നു.

മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍

നടിയെ ക്രൂരമായി ഉപദ്രവിക്കുമ്പോഴും പള്‍സര്‍ സുനി അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ആ ദൃശ്യങ്ങള്‍ പിന്നീട് പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആ ഫോണ്‍ എവിടെപ്പോയി

പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞു എന്നാണ് സുനി നല്‍കിയിട്ടുള്ള മൊഴി.

ഷൈനി തോമസ് ആരാണ്?

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഷൈനി തോമസ് എന്ന യുവതിയും ഉണ്ട്. കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഇവര്‍. ഷൈനിയും സുനിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ലക്ഷങ്ങളുടെ ഇടപാടുകള്‍

ഷൈനി തോമസും പള്‍സര്‍ സുനിയും തമ്മില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുനിക്ക് എവിടെ നിന്നാണ് ഇതിനുള്ള പണം എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

അടുത്ത ബന്ധം

സുനിയുമായി മാത്രമല്ല, സുനിയുടെ കാമുകിയുമായും ഷൈനി തോമസിന് അടുത്ത ബന്ധമുണ്ടെന്നതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുനി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നല്‍കിയതും ഷൈനി തന്നെ ആയിരുന്നു.

ആ സ്ത്രീ ആരാണ്?

ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നായിരുന്നു പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നത്. എന്നാല്‍ അങ്ങനെ ഒരു സ്ത്രീയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അത് ഷൈനി തന്നെ ആണോ എന്ന കാര്യത്തില്‍ ഒരു നിഗമനത്തില്‍ എത്താനും സാധിച്ചിട്ടില്ല.

തെറ്റിദ്ധരിപ്പിക്കാന്‍

ക്വട്ടേഷനാണ് എന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാനാണ് എന്നാണ് സുനി പോലീസിന് നല്‍കിയ മൊഴി. സംഭവത്തിന് ശേഷം സുനി തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ചുവെന്നും നടി പറഞ്ഞിട്ടുണ്ട്.

ഗൂഢാലോചന അന്വേഷിക്കുന്നു

സുനിയുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്ന് തന്നെ ആണ് സൂചന. സംഭവത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തുടരുകയാണ് എന്നാണ് പോലീസില്‍ നിന്നുള്ള വിവരം.

മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍

സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നം. ഫോണ്‍ കണ്ടെത്തുന്നതിനായി സുനിയുടെ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന കാര്യവും പോലീസിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേഞ്ഞുമാഞ്ഞ് പോകില്ല

ഈ കേസ് എന്തായാലും തേഞ്ഞുമാഞ്ഞ് പോകില്ലെന്ന് ഉറപ്പാണ്. നടിയും നടിയുടെ പ്രതിശ്രുത വരനും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്തായാലും കുറ്റപത്രത്തില്‍ എന്താണുള്ളത് എന്നത് കാത്തിരുന്ന് കാണാം.

English summary
Attack against Actress Charge sheet will be submitted soon.
Please Wait while comments are loading...